രോഹിത് ശർമയ്ക്ക് പെണ്കുഞ്ഞു പിറന്നു; ഇന്ത്യൻ വിജയത്തിന് ഇരട്ടി മധുരം..!!

31

ഇന്ത്യൻ ക്രിക്കറ്റിന് ഇത് ആഘോഷങ്ങളുടെ ദിനങ്ങൾ ആണ്, 37 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിലേക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി, ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്ക് പെണ്കുഞ്ഞു പിറന്നു. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍കുഞ്ഞ് പിറന്നത് ആഘോഷമാക്കുകയാണ് ആരാധകർ.