കൂട്ടുകാരുടെ തമാശ കാര്യമായി യുവാവ് ഡാമിലെ ചെളിയിൽ പൂണ്ട് മരിച്ചു; സംഭവം അടിമാലിയിൽ..!!

39

മദ്യ ലഹരി സുഹൃത്തിന്റെ ജീവൻ എടുത്തു, ആഘോഷങ്ങൾ ചിലപ്പോൾ അതിരു കടക്കാറുണ്ട്, അങ്ങനെയുള്ള അതിരുകടക്കൽ ദേ മറ്റൊരു ദുരന്തം കൂടി, മദ്യ ലഹരിയിൽ ഉള്ള യുവാക്കൾ സുഹൃത്തിനെ ഡാമിലേക്ക് തള്ളി ഇടുകയായിരുന്നു, ചെളിയിൽ പൂണ്ട കൊന്നതടി സ്വാദേശി രാജേഷ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു, കൂടാതെ സുഹൃത്തുക്കൾക്ക് എതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസും എടുത്തിട്ടുണ്ട്.

രാജേഷും നാല് സുഹൃത്തുക്കളും ചേർന്ന് മരക്കാനം റോഡിൽ പിടിക്കാൻ എത്തിയത് ആയിരുന്നു, ഇതിന് ഇടയിൽ സുഹൃത്തായ വിനീത് ഡാമിൽ നീന്തുകയും തുടർന്ന് വിനീതിന് ഒപ്പം നീന്താൻ രാജേഷിനോട് മറ്റൊരു സുഹൃത്തായ സോളമൻ നിർബന്ധിക്കുകയും എന്നാൽ വിസമ്മതിച്ച രാജേഷിനെ സോളമൻ ഡാമിലേക്ക് തള്ളി ഇടുകയായിരുന്നു. ഡാമിലെ ഒഴുക്കിൽ പെട്ട രാജേഷ് ചെളിയിൽ പൂണ്ട് പോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സോളമനെ പോലീസ് അറസ്റ്റ് ചെയ്തു.