ആ താരജോടികളുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്; അനു സിത്താര..!!

128

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നായിക നടിമാരിൽ ഒരാൾ ആണ് അനു സിത്താര, കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ അനു കഴിഞ്ഞ വർഷം ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളായ ഒരു കുപ്രസിദ്ധ പയ്യനിലും ജോണി ജോണി എസ് പപ്പയിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

താരം ഒരു പ്രമുഖ മലയാളം ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ആണ് തെന്നിധ്യയിലെ പ്രേക്ഷകരുടെ ഇഷ്ട താര ജോടികളായ സൂര്യ ജ്യോതിക കുടുംബങ്ങളുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു എന്നു പറഞ്ഞത്.

സ്ക്രീനിൽ മാത്രല്ല ജീവിതത്തിലും നല്ല കെമിസ്ട്രിയുള്ള സൂര്യയും ജ്യോതികയും സൂര്യ ജ്യോതികയ്ക്ക് നൽകുന്ന പിന്തുണയും തിരിച്ചു ജ്യോതിക നൽകുന്ന പിന്തുണയും കാണുമ്പോൾ ശെരിക്കും അസൂയ തോന്നി എന്നാണ് അനു സിത്താര പറയുന്നത്.