നടി നിഖിത കാൽവഴുതി വീണതല്ല, കൊന്നത്; പ്രതിയെ അറസ്റ്റ് ചെയ്തു, വമ്പൻ ട്വിസ്റ്റ്..!!

27

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെലിവിഷൻ സീരിയൽ വഴി പ്രശസ്തി നേടിയ നടി നിഖിത ടെറസിൽ നിന്നും വീണത്, തലക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായ നിഖിത ജനുവരി 5ന് മരിക്കുകയായിരുന്നു.

ടെറസിൽ നിന്നും മകൾ കാൽ വഴുതി വീണത് അല്ല, ഭർത്താവായ ലിപൻ സാഹു തള്ളിയിട്ട് കൊന്നതാണ് എന്നാണ് നിഖിതയുടെ അച്ഛൻ പൊലീസിന് നൽകിയ മൊഴി, ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകുകയും തുടർന്ന് ഒത്ത് തീർപ്പാക്കാൻ മുകളിൽ ടെറസിലെക്ക് കൂട്ടികൊണ്ട് പോയി എന്നും കുറച്ചു സമായങ്ങൾക്ക് ശേഷം മകളുടെ നിലവിളി കേട്ട് ഓടി ചെന്നപ്പോൾ നിലത്ത് രക്തം വാർന്ന് കിടക്കുകയായിരുന്നു എന്നും നിഖിതയുടെ പിതാവ് സനാതൻ ബഹ്‌റ പറഞ്ഞു.

അതുപോലെ തന്നെ, ഭർത്താവിന്റെ കുടുംബം നിഖിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പിതാവ് മൊഴി നൽകി, ലീപാലിന്റെ കുടുംബത്തിന് എതിരെയും പോലീസ് ഗാർഹിക പീഡനത്തിന് കേസ് എടുത്തിട്ടുണ്ട്.

നിഖിത ലീപാൽ ദമ്പതികളിൽ നാല് വയസ്സുള്ള ഒരു മകനും ഉണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിയായി ആരോപിക്കപ്പെട്ട നിഖിതയുടെ ഭർത്താവായ ലീപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.