എ പടത്തിൽ നായകനായതോടെ പ്രണയം പൊളിഞ്ഞു; നാട്ടുകാർ കല്ലെറിഞ്ഞു; പൊളി ഫിറോസ് ജീവിത വെല്ലുവിളിയെ കുറിച്ച് മനസ്സ് തുറന്നപ്പോൾ..!!

1,352

മലയാളത്തിൽ ഏറെ ആരാധകർ ഉള്ള ഷോ ആണ് ബിഗ് ബോസ്. മൂന്നാം സീസണിൽ ഗെയിം നിയമങ്ങൾ കൃത്യമായി പാലിക്കാതെ വന്നതോടെ പാതി വഴിയിൽ പുറത്തു പോയ ആൾ ആണ് ഫിറോസ് സജിന ദമ്പതികൾ. ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാർത്ഥികൾ ആയിരുന്നു ഇരുവരും.

ഒറ്റ മത്സരാർത്ഥി ആയി ആണ് ഇരുവരും എത്തിയത്. ബിഗ് ബോസ് മലയാളത്തിൽ എത്തുന്ന ആദ്യ ദമ്പതികൾ കൂടെ ആണ് ഇരുവരും. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഇരുവരും ബിഗ് ബോസ് വീട്ടിൽ എത്തിയത്. മലയാളം ടെലിവിഷനിൽ സഹ സംവിധായകനായി കരിയർ ആരംഭിച്ച ഫിറോസിന്റെ രണ്ടാം വിവാഹമായിരുന്നു സജിനയുമായി ഉള്ളത്.

സജിനയുടേതും അങ്ങനെ തന്നെ ആയിരുന്നു. തില്ലാന തില്ലാന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ് ഡെയിഞ്ചറസ് ബോയിസ് എന്ന ഷോയിൽ അവതാരകൻ കൂടി ആയിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിൽ എത്തിയ ഫിറോസ് ഒന്നാം സ്ഥാനം നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിൽ അരങ്ങേറിയ താരം ഒരു കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

തന്റെ പ്രണയങ്ങളെ കുറിച്ച് ഫിറോസ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിദ്യാലയ കാലത്തിൽ ആയിരുന്നു ആദ്യ പ്രണയം. എന്നാൽ പതിനെട്ട് വയസ്സായപ്പോൾ ശക്തമായ ഒരു പ്രണയം തന്നെ ഉണ്ടായി. വളരെ ശക്തമായിരുന്നു മറ്റെന്തിനെക്കാളും കലാജീവത്തിനാണ് ഞാൻ പ്രധാന്യം കൊടുത്തിരുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ സിനിമയിൽ നായകനായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിൽ ഞാൻ അഭിനയിച്ചു. ഒരുപാട് അലഞ്ഞ് തിരിഞ്ഞതിന് ശേഷം കിട്ടിയതായിരുന്നു. അപ്പോഴും ആ പ്രണയം മനോഹരമായി പോയി കൊണ്ടിരുന്നു. ഞങ്ങളുടെ വിവാഹത്തിന് രണ്ട് വീട്ടുകാർക്കും സമ്മതമാണ്. അത്രയ്ക്കും ശക്തമായിരുന്നത്. പക്ഷേ എന്റെ സിനിമ റിലീസാവുന്നതിന് മുൻപ് പോസ്റ്ററുകൾ നാട്ടിൽ ഒട്ടിച്ചു.

പോസ്റ്ററിന് താഴെ എ ലേബൽ കൂടി ഉണ്ടായിരുന്നു. ആ പ്രണയം അതോട് കൂടി പൊലിഞ്ഞു. പിന്നീട് അതുപോലൊരു ശക്തമായ പ്രണയം ഉണ്ടായിരുന്നില്ല. കാരണം ഞാൻ അത്രയേറെ സ്നേഹിച്ചതാണ്.

ആ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ എനിക്കൊപ്പം നിന്നു. നാട്ടുകാരിൽ ഒരുപാട് പേർ എന്നെ കല്ലെറിഞ്ഞിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.

ബിഗ് ബോസ് വീട്ടിൽ ശക്തമായ മത്സരം കാണിച്ച താരം കൂടി ആണ് ഇരുവരും. ഒരുപക്ഷെ ബിഗ് ബോസിൽ നിന്ന സമയം വരെ ഏറ്റവും ശക്തമായ ആരാധക പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥികൾ കൂടി ആയിരുന്നു ഇരുവരും. എലിമിനേഷനിൽ വന്ന എല്ലാ റൗണ്ടിലും സിമ്പിൾ ആയ കടന്നു പോന്നവരാണ് ഇരുവരും.

You might also like