എന്റടുത്ത് ഡാൻസ് പഠിക്കാൻ വന്ന പലരും ഗർഭിണിയായി; ഉത്തര ഉണ്ണി പറയുന്നു..!!

997

മലയാളത്തിൽ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു ഉത്തര ഉണ്ണി. ഈ അടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. അഭിനേതാവ് എന്ന നിലയിൽ കിട്ടിയ പ്രശക്തിയേക്കാൾ വലുതായിരുന്നു താരത്തിന് നർത്തകി എന്ന നിലയിൽ ലഭിച്ചത്. താരം കൂടുതലും അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടിയത് ഡോക്കുമെന്ററികളിലും ചില ഷോർട്ട് ഫിലിമുകളിലും ആയിരുന്നു.

ടെംപിൾ സ്റ്റെപ്‌സ് എന്ന പേരിൽ താരത്തിന് കൊച്ചിയിൽ ഒരു ഡാൻസ് അക്കാദമി കൂടെ ഉണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതയായ ഊർമിള ഉണ്ണി യുടെ മകൾ കൂടി ആണ് ഉത്തര ഉണ്ണി. കഴിഞ്ഞ വർഷം ഏപ്രിൽ 5 നു ആയിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം നടക്കുന്നത്. തുടർന്ന് ലോക്ക് ഡൌൺ ഒക്കെ വന്നതോടെ മാറ്റിവെച്ച വിവാഹം ഈ വർഷം അതെ ഡേറ്റിൽ ആണ് നടന്നത്. ഇടവപ്പാതി എന്ന ചിത്രത്തിൽ ആണ് താരം നായികയായി എത്തിയത് എങ്കിൽ കൂടിയും ചിത്രം ബോക്സ് ഓഫീസ് പരാജയമായിരുന്നു.

ഉത്തരയുടെ വിവാഹം നടന്നത് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒപ്പമായിരുന്നു. സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചാർത്തി പാരമ്പരഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് നടി സംയുക്ത വർമ്മയായിരുന്നു. ഇപ്പോൾ തന്റെ ഡാൻസ് അക്കാദമിയിൽ പഠിക്കാൻ എത്തിയാൽ പെട്ടന്ന് ഗർഭിണിയാകുമെന്ന് പറയുക ആണ് ഉത്തര ഉണ്ണി. തന്റെ സോഷ്യൽ മീഡിയ പേജ് വഴി പറയുകയാണ് ഉത്തര ഉണ്ണി..

ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖ പ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുമ്പ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.

ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല. PCOD, ക്രമമല്ലാത്ത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാർത്ഥികൾ ഇപ്പോൾ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്. അതുപോലെ ആർത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോൾ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്. കുറച്ചു വർഷങ്ങളായി എന്റെ വിദ്യാർഥികളിൽ പലരും ഗർഭിണികളായ ശേഷം ക്ലാസ് നിർത്തിയിട്ടുണ്ട്.

ഇതു കണ്ട് എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട് ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന്. എന്തായാലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 8 വർഷം ശ്രമിച്ചിട്ടും (4 വർഷം ചികിത്സകൾ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടർമാർ തീർത്തു പറഞ്ഞ) ഗർഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാർത്ഥി ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്നു. അതും ഒരു വർഷം ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞു.

പൂച്ചയുടെ പ്രസവം കാണാൻ മോഹം; കണ്ണ് തുറന്നപ്പോൾ ആശുപത്രിയിലാണ്; ഷംന കാസിം.!!

ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അർത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ് – ഉത്തര പറയുന്നു.

You might also like