ചടങ്ങുകളിൽ ലാലേട്ടന്റെ അടുത്ത് ഇരിക്കാൻ നോക്കും, കൂടെ അഭിനയിക്കാൻ മോഹം; കാർത്തി

75

താരങ്ങൾ ആരാധിക്കുന്ന നടന്മാരിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന നടനാണ് നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹൻലാൽ, തമിഴിൽ, സൂര്യയും കാർത്തിയും വിശാലും ശിവ കാർത്തികേയനും വിജയ് സേതുപതിയും ഒക്കെ കടുത്ത മോഹൻലാൽ ആരാധകർ ആണ്. ലോകത്തെ മികച്ച പത്ത് നടന്മാരെ എടുത്താൽ ഇന്ത്യയിൽ നിന്നും ഉണ്ടാകുക മോഹൻലാൽ സർ ആയിരിക്കും എന്നാണ് ധനുഷ് ഒരു അവാർഡ് നിശയിൽ പറഞ്ഞത്.

മോഹൻലാൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ വിരലിലെ നഖങ്ങൾ പോലും അഭിനയിക്കും എന്നാണ് സൂര്യ പറയുന്നത്. ജില്ലക്ക് ശേഷം മോഹൻലാൽ വീണ്ടും ഇപ്പോൾ തമിഴിൽ അഭിനയിക്കുകയാണ് സൂര്യ നായകനാകുന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്യുന്നത്.

ഇപ്പോഴിതാ സൂര്യയെ പോലെ തന്നെ അദ്ദേഹത്തിന്റെ സഹോദരനും മോഹൻലാലിനെ കുറിച്ചു പറഞ്ഞിരിക്കുകയാണ്;

മോഹൻലാൽ സാറിന് ഒപ്പം അഭിനയിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്, അദ്ദേഹത്തെ പോലെ ഫ്ലെക്സിബിൾ ആയ നടന്മാർ കുറവാണ്. അദ്ദേഹമുള്ള ഒരു ചടങ്ങിൽ പോയാൽ അദ്ദേഹത്തിന് ഒപ്പമിരിക്കാൻ എപ്പോഴും ശ്രമിക്കും. താൻ ഒരുപാടു തവണ കണ്ട ചിത്രമാണ് പുലിമുരുകൻ എന്നും കൊച്ചുണ്ണിയുടെ പോസ്റ്ററിലെ ലുക്ക് തന്നെ ഏറെ അമ്പരിപ്പിച്ച് എന്നും താരം കൂട്ടിച്ചേർത്തു.

Mohanlal is my favourite actor – Actor Karthi

You might also like