ലൊക്കേഷനിൽ ആർത്തിരമ്പുന്ന ആരാധകർക്ക് മുന്നിൽ ലാലേട്ടൻ..!!

23

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചു നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഷൂട്ടിങ് പുരോഗമിക്കുകയാണ്.

വണ്ടിപ്പെരിയാർ ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്തേക്ക് മാറിയത്. മോഹൻലാലിനെ കൂടാതെ ഇന്ദ്രജിത്, ടോവിനോ തോമസ്, കലാഭവൻ ഷാജോണ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, മഞ്ജു വാര്യർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

മുരളി ഗോപി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്റെ ഒരു മാസ്സ് സീൻ ആണ് ആയിരത്തോളം ആരാധകർക്ക് മുന്നിൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. കാറിൽ നിന്നും ഇറങ്ങുന്ന സീൻ മാത്രമാണ് ചിത്രീകരിച്ചത്.

മോഹൻലാലിന്റ മാസ്സ് എൻട്രി ആയിരുന്നു ചിത്രീകരണ വേളയിൽ ഉണ്ടായിരുന്നത്. ചിത്രീകരണത്തിന് ശേഷം മോഹൻലാൽ ആരാധകർക്ക് ഒപ്പം ഫോട്ടോ എടുക്കാനും മറന്നില്ല.