കുഞ്ഞതിഥിയെ വരവേൽക്കാൻ ദിലീപും കാവ്യയും കൂടെ മീനാക്ഷിയും..!!

34

നടിയെ ആക്രമിച്ച വിവാദങ്ങൾ വിട്ടൊഴിയുമ്പോൾ ദിലീപിന് സന്തോഷിക്കാൻ ഇതാ മറ്റൊരു വാർത്ത കൂടി, മീനാക്ഷിക്ക് കൂട്ടായ് ദിലീപ് – കാവ്യ ജോഡികളിൽ ഒരു കുഞ്ഞതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിൽ ആണ് എല്ലാവരും.

കാവ്യ മാധവൻ ഗർഭിണിയാണ് എന്ന വാർത്ത കാവ്യയുടെ കുടുംബം സ്ഥിരീകരിച്ചു. വിവാഹ ശേഷം പൂർണ്ണമായും സിനിമയിൽ നിന്നും വിട്ടു നില്ക്കുന്ന കാവ്യ ഏറെ സന്തോഷവതിയാണ് ഇപ്പോൾ,

‘അതെ, കാവ്യ അമ്മയാകാൻ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങൾ.’ – കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. കാവ്യയ്ക്കും നിരപരാധിത്വം തെളിയിച്ച് സിനിമയില്‍ സജീവമാകുമെന്ന നിലപാടു വ്യക്തമാക്കിയ ദിലീപിനും ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണിത്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്, വിക്കനായ വക്കീലിന്റെ വേഷത്തിൽ ആണ് ജനപ്രിയ നായകൻ ഈ ചിത്രത്തിൽ എത്തുന്നത്. മമ്ത മോഹൻദാസ്, പ്രിയ ആനന്ദ് എന്നിവരാണ് നായികമാർ.

You might also like