ദൃശ്യത്തിന്റെ ചില രംഗങ്ങളിൽ അണിയറ പ്രവർത്തകർ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചപ്പോൾ, പിന്തുണ നൽകിയത് ലാലേട്ടൻ; ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ..!!

64

മലയാള സിനിമയുടെ തലവര തന്നെ മാറ്റി എഴുതിയ ചിത്രം ആയിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം. പ്രേക്ഷകർ സിനിമയിൽ നിന്നും ഉൾവലിഞ്ഞ കാലത്ത് വീണ്ടും സിനിമ എന്ന വികാരത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രമായിരുന്നു ദൃശ്യം.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായി ദൃശ്യം മാറിയപ്പോൾ, മോഹൻലാൽ എന്ന നടന്റെ സ്റ്റാർഡം ഉപയോഗിക്കാതെ എത്തിയ ചിത്രം കൂടി ആയിരുന്നു ദൃശ്യം, സസ്പെന്സിന് വലിയ പ്രാധാന്യം ഉള്ള ഫാമിലി ചിത്രമായിരുന്നു ദൃശ്യം.

എന്നാൽ, ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് അണിയറ പ്രവർത്തകർക്ക് തന്നെ ആശയ കുഴപ്പം ഉണ്ടായിരുന്നു എന്നും മാറ്റണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു എന്നും ജീത്തു ജോസഫ് പറയുന്നു. നെഗേറ്റിവ് ഷെഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായി നായക നടന്മാർ തന്നെ മുന്നോട്ട് വരുന്നതിൽ സന്തോഷം ഉണ്ടന്ന് ജീത്തു ജോസഫ് പറയുന്നു.

ഇത്തരത്തിൽ ഉള്ള പ്രവണതകൾ എഴുത്തുകാരന് വലിയ പ്രചോദനം ആണ് നൽകുന്നത് എന്നാണ് ജീത്തു ജോസഫ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അതിന് ഉദാഹരണമായി പറഞ്ഞത് ദൃശ്യം ചിത്രത്തിലെ സംഭവങ്ങളും,

ദൃശ്യം സിനിമയില്‍ ലാലേട്ടന്റെ കഥാപാത്രം തിരിച്ചടിക്കാതെ പിന്മാറുന്ന രംഗം അണിയറയില്‍ പലരിലും അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, അന്ന് ലാലേട്ടനാണ് പറഞ്ഞത് ആ രംഗങ്ങള്‍ അങ്ങിനെ തന്നെ മതിയെന്ന്. പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ അഭിനേതാക്കളെ വിലയിരുത്തുന്നവരാണ് ഇന്നത്തെ പ്രേക്ഷകര്‍, കാണുന്നത് സിനിമയാണെന്ന ബോധം അവര്‍ക്കുണ്ട്. അത് മനസിലാക്കി മുന്നേറുന്ന നടന്മാർക്ക് ആണ് ഉയർച്ച എന്നും ജീത്തു ജോസഫ് പറയുന്നു.

You might also like