ലാലും മമ്മൂക്കയും അത് പറഞ്ഞില്ല; പക്ഷെ ദിലീപ് പറഞ്ഞു; തുറന്നടിച്ചു സുരേഷ് ഗോപി; വീഡിയോ വൈറൽ ആകുന്നു..!!

20,224

മലയാളത്തിൽ സൂപ്പർ സ്റ്റാറുകൾ മമ്മൂട്ടിയും മോഹൻലാലും ആണെങ്കിൽ കൂടിയും സുരേഷ് ഗോപി ചെയ്യുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ മാത്രം വ്യത്യസ്തത നിറഞ്ഞത് ആയിരുന്നു. സുരേഷ് ഗോപി ചെയ്തു ഫലിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. ലേലവും പത്രവും അതിനുള്ള ഉദാഹരണങ്ങളിൽ ചിലത് മാത്രം.

അവതരാകൻ ആയും സാമൂഹിക രഷ്ട്രീയ മേഖലകളിൽ ഒക്കെ തിളങ്ങിയ താരം ഒരു വലിയ ഇടവേള അഭിനയ മേഖലക്ക് നൽകിയിരിക്കുന്നു. എന്നാൽ അതെല്ലാം അവസാനിപ്പിച്ചു സുരേഷ് ഗോപി വീണ്ടും സിനിമയിൽ തിരിച്ചെത്തി. നാല് വർഷത്തെ ഇടവേളക്ക് ശേഷം ആണ് സുരേഷ് ഗോപി വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ഇ കാലയളവിൽ താൻ മനസിലാക്കിയത് മോഹൻലാലിനും മമ്മൂട്ടിക്കും ഇല്ലാത്ത പ്രത്യേകത ദിലീപിന് ഉണ്ട് എന്നുള്ളതാണ് എന്ന് സുരേഷ് ഗോപി പറയുന്നു.

രാഷ്ട്രീയത്തിൽ സജീവമായായതോടെ ആണ് സുരേഷ് ഗോപി സിനിമയിൽ നിന്നും മാറി നിന്നത്. പൊതു പരിപാടികളിലും സാമൂഹിക പ്രവർത്തനങ്ങളിലും ഉള്ള തിരക്കുകൾ കൊണ്ടു തിരിച്ചു വരവിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചതും ഇല്ല. ആരാധകർ പലപ്പോഴും തന്റെ തിരിച്ചു വരവ് ആഗ്രഹിച്ചിരിക്കുന്നു എങ്കിൽ കൂടിയും സിനിമ രംഗത്തിൽ അത് ആഗ്രഹിച്ചതും ചോദിച്ചതും ദിലീപ് മാത്രമായിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. ലാലോ മമ്മൂക്കയോ ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല.

അത് ചെയ്തത് ദിലീപ് ആണ്. എന്റെ കാര്യം അവർ നോക്കുന്നില്ലല്ലോ. ലാൽ വിളിച്ചിട്ടു എന്റെ അടുത്ത് ചോദിച്ചട്ടില്ല നീ എന്തിനാണ് ഈ ഗ്യാപ് ഇടുന്നത് പടങ്ങൾ ചെയ്യൂ എന്ന്. മമ്മൂക്കയും പറയത്തില്ല. ദിലീപ് മാത്രം ആണ് എന്നെ വിളിച്ചു പറയുന്നത്. സുരേഷേട്ടാ ഇങ്ങനെ വെറുതെ ഇരിക്കരുത് നിങ്ങൾ ഇങ്ങനെ വെറുതെ ഇരിക്കരുത് ഞാൻ ചെയ്യാം സിനിമ. രഞ്ജിയേട്ടന്റെ അടുത്ത് പറയട്ടെ ഷാജിയേട്ടന്റെ അടുത്ത് പറയട്ടെ..

അപ്പോഴും ദിലീപിന് അറിയാം എന്താണ് ഒരു അഭിനേതാവിനെ ആക്റ്റീവ് നിർത്തുന്നത് എന്ന്. അവൻ നല്ല ഒരു അഭിനേതാവ് ആണ്. അതിനേക്കാൾ നല്ലൊരു ഡയറക്ടർ ആണ്. നല്ലൊരു നിർമാതാവും വിതരണക്കാരനും ആണ്. സുരേഷ് ഗോപി പറയുന്നു.

You might also like