നടന്മാരെ പെണ്ണാക്കി സലിം കുമാർ; കൂട്ടത്തിൽ ലാലേട്ടനും മമ്മൂക്കയും; ചിത്രങ്ങൾ വൈറൽ..!!

186

മലയാളത്തിൽ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ഉണ്ട് അവരുടെ വാർത്തകളും വിശേഷങ്ങളും തിരഞ്ഞു കൊണ്ട് ആരാധകരും. താരങ്ങൾ പോസ്റ്റ് ചെയ്യുന്ന കിടിലം ഫോട്ടോ ഷൂട്ടുകൾ എന്നും ആരാധകർ ഏറ്റെടുക്കാറുണ്ട്. മലയാളത്തിൽ ഒട്ടേറെ താരങ്ങൾ സ്ത്രീ വേഷങ്ങളിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

എന്നാൽ അവരെ എല്ലാം ഇപ്പോൾ ഫേസ് ആപ്പ് വഴി സ്ത്രീ മുഖം നൽകിയിരിക്കുകയാണ് സലിം കുമാർ. നടൻ സലിം കുമാർ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കിടിലം ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഉണ്ട് സലിം കുമാറിന്റെ പോസ്റ്റിൽ.

ശ്രീനിവാസനെയും അതോടൊപ്പം തന്റെയും സ്ത്രീ വേഷം കൂടി സലിം കുമാർ പങ്കു വെച്ചിട്ടുണ്ട്. സലിം കുമാറിന്റെ ഫണ്ണി പോസ്റ്റിന് വമ്പൻ പിന്തുണ ആണ് ആരാധകർ നൽകി ഇരിക്കുന്നത്.

പോസ്റ്റിന് സലിം കുമാർ നൽകിയ തലക്കെട്ട് ഇങ്ങനെ..

മലയാളത്തിലെ സിനിമാ നടൻമാർ, സ്ത്രീകളായാൽ. ഒരു ഫേസ് ആപ്പ് ഭാവന

https://www.facebook.com/516130561825221/posts/2662371187201137/