തങ്കുപൂച്ചയും വൈറൽ ടീച്ചറും ദേ എവിടെ ഉണ്ട്; ട്രോൾ ചെയ്തവർ അറിയാതെ പോകുന്നത് ഇത്..!!

304

ജൂൺ ഒന്നിന് വീണ്ടും പുത്തൻ വിദ്യാഭ്യാസ വർഷം ആരംഭിച്ചു. കുട്ടികൾ നിരനിരയായി ബസിലോ അല്ലാതെയോ വിദ്യാലയത്തിലേക്ക് പോയില്ല. പക്ഷെ അവർക്ക് ഉള്ള ക്ലാസ് സജ്ജമായിരുന്നു. വൈറസ് ബാധമൂലം വിദ്യാലയ ങ്ങൾ ഒന്നും തന്നെ തുറന്നട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവര്ക്കും ഓൺലൈൻ ക്ലാസ് ആണ് ഉള്ളത്.

ബാഗും തൂക്കി ക്ലാസ് എത്തി. സ്വന്തം ബെഞ്ചിൽ ഇരുന്ന ടീച്ചർ പഠിക്കുന്നതും ബോർഡിൽ എഴുതുന്നത് ഒന്നും ഇല്ല. കുട്ടികൾ അവരവരുടെ വീടുകളിൽ ഇരുന്നു ഫോണിലും ടിവിയിലും ക്ലാസ് കേൾക്കുകയാണ്. കാണുക ആണ്. രാവിലെ മുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ക്ലാസുകൾ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ക്ലാസ്സിന്റെ ക്ലാസ്സാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത്.

വിക‌ടേഴസ് ചാനലിൽ അധ്യാപകരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. അതിൽ സായി ശ്വേത എന്ന ടീച്ചർ കുട്ടികൾക്കായി പറഞ്ഞു കൊടുത്ത കഥയും ടീച്ചറുടെ കഥപറയുന്ന രീതിയുമെല്ലാം കുട്ടികൾക്ക് വലിയ ഇഷ്ടമായി. നിമിഷ നേരം കൊണ്ട് ടീച്ചർ സോഷ്യൽ മീഡിയ ലോകത്തിൽ താരമായി. ഒരിക്കൽ ഇതുപോലെ മറ്റേതോ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്ന് ഇതുപോലെ കഥ കേട്ടവർ തന്നെ ടീച്ചറെ ട്രോൾ ചെയ്തു വിഡിയോകളും ആയി എത്തി.

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതുപോലെ കഥയിൽ കൂടിയും കവിതയിൽ കൂടിയും ഒക്കെ ആണ് ക്ലാസ് എടുക്കുക. അവരിലേക്ക് ഇറങ്ങി അവരിൽ ഒരാൾ ആയി ഉള്ള ക്ലാസ്. നിമിഷനേരം കൊണ്ട് തന്നെ ടീച്ചറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ചിലർ അതിന് ട്രോളുമായി വന്നു. എങ്കിലും ശ്വേത ടീച്ചർ ട്രോൾ ഇഷ്ടമായെന്നും പറഞ്ഞു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. കൂടുതൽ പേരും ടീച്ചർ അഭിനന്ദിച്ചാണ് രംഗത്ത് വന്നത്. ഇങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും പലരും കമന്റ് ചെയ്തു.

ടീച്ചറുടെ ക്ലാസ് തുടങ്ങിയപ്പോൾ തൊട്ട് എന്റെ കുട്ടി ടി.വിയുടെ മുന്നിൽ നിന്ന് മാറിയിട്ടില്ലെന്നും സായ് ശ്വേത ടീച്ചറുടേയും അഞ്ജു ടീച്ചറുടേയും ക്ലാസ് മോന് ഇഷ്ടമായി.. മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ബാക്കി കഥ കേൾക്കാൻ ഞങ്ങൾ റെഡി.. തുടങ്ങി നിരവധി കമന്റുകൾ വീഡിയോയുടെ താഴെ വന്നിട്ടുണ്ട്.