ഷാജോൺ മോഹൻലാലിനെ ഇടിക്കുന്നത് കണ്ടു കരഞ്ഞ ആന്റണി പെരുമ്പാവൂർ; രഞ്ജിത്തിന്റെ വാക്കുകൾ..!!

18

മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ എന്നും ഒരു വലിയ നാഴികക്കല്ല് തന്നെയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം.

ദൃശ്യം സമയത്തു ഉണ്ടായ ഒരു സംഭവമാണ് സംവിധായകൻ രഞ്ജിത് വ്യക്തമാക്കിയത്;

”ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ട് നില്‍ക്കാന്‍ ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷെ അതിനാക്കാള്‍ ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല”.

മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഡ്രാമ റിലീസിന് ഒരുങ്ങിരിക്കുകയാണ്. നവംബർ 1ന് ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്

You might also like