ഡയലോഗ് പറയാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹമെനിക്ക് റം തന്നു; ബാബു ആന്റണിയുടെ വെളിപ്പെടുത്തൽ..!!

230

മലയാളി പ്രേക്ഷകർ ഒരുകാലത്ത് നെഞ്ചിൽ ഏറ്റിയ നടന്മാരുടെ പട്ടികയിൽ മുൻ നിരയിൽ ആണ് ബാബു ആന്റണിയുടെ സ്ഥാനം. മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്ക് പുതിയ തലം നൽകിയ നടൻ കൂടിയായിരുന്നു ബാബു ആന്റണി.

ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് നായക പരിവേഷത്തിലേക്ക് മാറുകയായിരുന്നു. നിവിൻ പോളിയും മോഹൻലാലും പ്രധാന വേഷത്തിൽ എത്തിയ കായംകുളം കൊച്ചുണ്ണിയിൽ ഈ അടുത്ത കാലത്ത് വലിയ ശ്രദ്ധ നേടിയ കഥാപാത്രത്തിലൂടെ ബാബു ആന്റണി ഏറെ കാലങ്ങൾക്ക് ശേഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഭരതൻ ഒരുക്കിയ വൈശാലിയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ബാബു ആന്റണി ചെയ്തത്. നല്ല മഴയിലും തണുപ്പിലുമാണ് വൈശാലിയുടെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്, വിറച്ചു നിൽക്കുമ്പോൾ ഡയലോഗുകൾ പറയാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു എന്നു ബാബു ആന്റണി പറയുന്നു. എന്നാൽ അതിന് എം ടി ഒരു വിദ്യ കണ്ടുപിടിച്ചിരുന്നു, അതിനെ കുറിച്ച് ബാബു ആന്റണി പറയുന്നത് ഇങ്ങനെ,

‘വാസുവേട്ടൻ (എം ടി വാസുദേവൻ നായർ) എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നിൽക്കും. ഒന്നും മിണ്ടില്ല അദ്ദേഹം. മീശ പിരിച്ച് അങ്ങനെ നിൽക്കും. സിനിമയുടെ ക്ലൈമാക്സിൽ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോൾ വിറയ്ക്കാൻ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്പോൾ ചുണ്ടുകൾ തണുപ്പുകൊണ്ട് വിറച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആക്‌ഷൻ പറഞ്ഞിട്ടും വിറയൽ മാറിയില്ല. അപ്പോഴാണ് എന്റെ പുറകിൽ വന്ന് ഒരാൾ തോളത്തു തട്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ വാസുവേട്ടൻ. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഗ്ലാസിൽ പകുതി റം. അദ്ദേഹം തല കൊണ്ട് കുടിച്ചോളാൻ എന്ന മട്ടിൽ ഒരു ആംഗ്യം കാണിച്ചു. ഞാൻ അത് വാങ്ങി കുടിച്ചു, എന്നിട്ട് ഡയലോഗ് പൂർത്തീകരിക്കുകയും ചെയ്തു. അതുവരെയും നിശബ്ദനായി എല്ലാം കണ്ടുനിൽക്കുന്ന ആളായിരുന്നു അദ്ദേഹം.’ – ബാബു ആന്റണി പറയുന്നു.

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ ചിത്രമാണ് വൈശാലി, ലോമപാദൻ എന്ന രാജാവിന്റെ വേഷത്തിൽ ആണ് ബാബു ആന്റണി ഈ ചിത്രത്തിൽ എത്തിയത്.

You might also like