ഭർത്താവിനെ ഭയപ്പെടുത്താൻ യുവതി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശരീരം കത്തിയമർന്നു; സംഭവം കൊച്ചിയിൽ..!!

58

കളിയും തമാശയും ഒക്കെ അവസാനം വലിയ ദുരന്തത്തിൽ വരുന്ന സംഭവങ്ങൾ നമ്മൾ പലപ്പൊഴും കണ്ടിട്ടുണ്ട്, വീണ്ടും അതിന് മറ്റൊരു ഉദാഹരണം കൂടി ഉണ്ടായിരിക്കുകയാണ്. കൊച്ചിയിൽ ആണ് ദാരുണ സംഭവം അരങ്ങേറിയത്, ഭർത്താവ് സേതുവിനെ ഒന്ന് ഭയപ്പെടുത്താൻ വേണ്ടി മാത്രമായിരുന്നു എന്നാൽ സംഭവിച്ചത് വൻ ദുരന്തം ആയിരുന്നു.

നാല് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ആർചനയും സേതുവും വിവാഹിതർ ആയത്, വിവാഹം കഴിഞ്ഞു ഒരു വർഷത്തിന് ശേഷം പെണ്കുഞ്ഞും പിറന്നു. എന്നാൽ ഭർത്താവുമായി ചെറിയ സൗന്ദര്യ പിണക്കത്തിന്റെ പേരിൽ അർച്ചന ശരീരം മുഴുവൻ പെട്രോൾ ഒഴിക്കുക ആയിരുന്നു, തുടർന്ന് തീപ്പെട്ടി കൊള്ളി ഉരക്കുമ്പോൾ തീ തെറിച്ചു വസ്ത്രത്തിൽ വീഴുകയായിരുന്നു, പെട്രോൾ ആയത് കൊണ്ട് വളരെ പെട്ടന്ന് ശരീരത്തിൽ തീ ആളിപ്പടരുകയും ചെയ്തു.

ഭർത്താവ് മുഴുവൻ സമയവും തന്നെ നോക്കാതെ ഫോണിൽ നോക്കി ഇരിക്കുന്നു എന്ന പരാതിയിൽ ആണ് ഇന്നലെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായത്, രാവിലെ ജോലിക്ക് പോയ സേതു നിരവധി തവണ അർച്ചനയെ ഫോണിൽ വിളിച്ചെങ്കിലും അറ്റൻഡ് ചെയ്തിരുന്നില്ല, തുടർന്ന് വീട്ടിൽ എത്തിയപ്പോൾ ഫോൺ എടുക്കാത്തത് സേതു ചോദ്യം ചെയ്യുകയും അർച്ചന ദേഷ്യത്തിൽ റിമോട്ട് തല്ലി പൊടിയിക്കുകയും ചെയ്‌തു. വഴക്ക് മൂർചിക്കണ്ട എന്ന് കരുതി പുറത്തേക്ക് സേതു വീടിന് വെളിയിലേക്ക് ഇറങ്ങുമ്പോൾ ആണ്, യുവതി ശരീരം മുഴുവൻ പെട്രോൾ ഒഴിച്ചത്.

ജനറേറ്റർ പ്രവർത്തിപ്പിക്കാൻ വാങ്ങി വെച്ചിരുന്ന പെട്രോൾ ആണ് അർച്ചന ദേഹത്ത് ഒഴിച്ചത്, സേതു ഇത് തുണി കൊണ്ട് തൂത് കളഞ്ഞു എങ്കിലും യുവതി സേതു തൂക്കാൻ ഉപയോഗിച്ച തുണിയിൽ തീ കൊളുത്തി സേതുവിനെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിന് ഇടയിൽ തീ ആളിപ്പടർന്നത്. സേതു തീ അണക്കാൻ ശ്രമം നടത്തി എങ്കിൽ കൂടിയും പരാജയപ്പെടുകയായിരുന്നു.

ആളിപ്പടർന്ന തീയിൽ വീട് മുഴുവൻ കത്തി നശിച്ചപ്പോൾ, ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

https://youtu.be/ZjGt-1A6Xbc

You might also like