എനിക്ക് പ്രണയമുണ്ട്, ഈ പ്രായത്തിലും തോന്നാത്തവർ നോർമലല്ല; അപർണ്ണ ബാലമുരളിയുടെ വെളിപ്പെടുത്തൽ..!!

84

മലയാളത്തിലെ റിയലിസ്റ്റിക് ചിത്രങ്ങളുടെ ഭാഗമായി മികച്ച അഭിനയം കാഴ്ച വെക്കുന്ന യുവ നടിമാരിൽ ഒരാൾ ആണ് അപർണ ബാലമുരളി, സൺഡേ ഹോളിഡേ പോലുള്ള മികച്ച ചിത്രങ്ങളിൽ നായികയായി എത്തിയ അപർണ്ണ അള്ളു രാമചന്ദ്രൻ എന്ന കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

കുഞ്ചക്കോ ബോബന്റെ സഹോദരിയുടെ വേഷത്തിൽ ആണ് അപർണ്ണ ചിത്രത്തിൽ എത്തുന്നത്. റിയലിസ്റ്റിക് പ്രതികാര കഥ പറയുന്ന ചിത്രം നിറഞ്ഞ സദസ്സിൽ ആണ് പ്രദർശനം തുടർന്നത്.

അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് അവതരകന്റെ ചോദ്യത്തിന് അപർണ്ണ മറുപടി നൽകിയത്.

തനിക്ക് പ്രണയം തോന്നിട്ടുണ്ട് എന്നും എന്നാൽ ഇപ്പോൾ അത് തുറന്ന് പറയാൻ കഴിയില്ല എന്നും തനിക്ക് ഇപ്പോൾ 23 വയസ്സ് ആയി എന്നും ഈ പ്രായത്തിൽ എത്തിയിട്ടും പ്രണയം ഇല്ലെങ്കിൽ ഒരാൾ അപ്പ്നോർമൽ ആയിരിക്കും എന്നും അപർണ്ണ ബാലമുരളി പറയുന്നു