സിഗരറ്റ് വലിച്ചപ്പോൾ എന്റെ റിലേ പോയി, ഷൂട്ടിങ് നിർത്തി വെച്ചു; അള്ളു രാമേന്ദ്രനിലെ പുകവലി സീനിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ..!!

98

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അള്ളു രാമെന്ദ്രൻ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. റിയലിസ്റ്റിക് പ്രതികാര കഥ പറയുന്ന ചിത്രത്തിൽ അള്ളു രാമെന്ദ്രൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

സമ്പൂർണ്ണമായും സീരിയസ് കഥാപാത്രം ആയി എത്തുന്ന ചിത്രത്തിൽ, ടീസറിൽ അടക്കം ചാക്കോച്ചൻ സിഗരറ്റ് വലിച്ച് നടന്നു വരുന്ന സീൻ വലിയ ഹൈലേറ്റ് ആയിരുന്നു.

ചിത്രത്തിൽ സിഗരറ്റ് വലിയേ കുറിച്ച് കുഞ്ചാക്കോ ബോബൻ പറയുന്ന കഥ മറ്റൊന്ന്;

“സിഗരറ്റ് വലിച്ചപ്പോൾ ഞാൻ ശെരിക്ക് പെട്ട് പോയി. ആദ്യം വെറുതെ പുക വലിച്ചു വിടുകയായിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞു ഉള്ളിലേക്ക് പുക എടുത്ത് സിഗരറ്റ് വലിക്കേണ്ടി വന്നു. എന്റെ റിലേ അപ്പോൾ കട്ടായിപോയി. രണ്ട് പഫ് ഉള്ളിലേക്ക് എടുത്തപ്പോഴേ ഞാന്‍ ഓഫായി, ഞാൻ എഴുനേറ്റു തപ്പി തടഞ്ഞു നിന്നു.

പിന്നെ എനിക്ക് ഒരു ബ്രേക്ക് വേണം എന്ന് പറഞ്ഞു പോയി റസ്റ്റ് എടുത്തു വെള്ളം ഒക്കെ കുടിച്ച ശേഷമാണു എല്ലാം നേരയായത്. സിഗരറ്റ് വലി നിർത്താൻ ആണ് എല്ലാവരെയും ഉപദേശിക്കാറുള്ളത്. സഹ താരങ്ങൾ ഒക്കെ സിഗരറ്റ് വലിക്കുമ്പോൾ ഞാൻ അടുത്ത് ഉണ്ടെങ്കിൽ, ഞാൻ അൺ കംഫോർട്ടബ്ൾ ആണെന്ന് കണ്ടാൽ അവർ ആ സിഗ്ഗരറ്റ് കളയാറുണ്ട്” – കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.

മദ്യപിച്ച് വീട്ടിൽ എത്തിയ സീനിൽ സീമ തല്ലിയത് അഞ്ച് തവണയിലേറെ; കൃഷ്ണ ചന്ദ്രന്റെ വെളിപ്പെടുത്തൽ..!!

പേരിൽ സത്യൻ ഉണ്ടായാൽ പോരാ, മനുഷ്യരോട് സഹാനുഭൂതി വേണം; മോഹൻലാലിന് കാർ യാത്രയിൽ കിട്ടിയ മുട്ടൻപണി..!!