താൻ മണിയൻപിള്ള രാജുവിന് പ്രണയലേഖനം നൽകിയിട്ടുണ്ട്; ഷക്കീലയുടെ വെളിപ്പെടുത്തൽ..!!

182

1990കളിൽ മലയാളം തമിഴ് സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് എത്തിയ ആന്ധ്രാപ്രദേശുകാരിയായി നടിയാണ് ഷക്കീല. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ടാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.

താൻ നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനെ പ്രണയ ലേഖനം നൽകിയിട്ടുണ്ട് എന്നാണ് ഷക്കീലയുടെ വെളിപ്പെടുത്തൽ. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ തന്റെ പ്രണയം രാജു നിരസിച്ചു എന്നും ഷക്കീല കൂട്ടിച്ചേർത്തു.

സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ​മ​യ​ത്ത് ചോ​ട്ടാ​മും​ബൈ​യി​ൽ അ​വ​സ​രം ന​ൽ​കി​യ​ത് മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ്. അ​ദ്ദേ​ഹ​മാ​യി​രു​ന്നു സി​നി​മ​യു​ടെ നി​ർ​മാ​താ​വ്. ഈ ​സി​നി​മ എ​ന്നെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചി​രു​ന്നു. അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കു പോ​ലും എ​ന്‍റെ കൈ​വ​ശം പ​ണ​മി​ല്ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. മ​ണി​യ​ൻ​പി​ള്ള രാ​ജു ന​ൽ​കി​യ സ​ഹാ​യം അ​ന്നെ​നി​ക്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു.

ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ തന്നെ തനിക്ക് പ്രതിഫല തുക മുഴുവൻ തന്നു എന്നും ഷക്കീല പറയുന്നു. ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ചതും ഏറെ സന്തോഷം നൽകി എന്ന് ഷക്കീല പറയുന്നു.