കോരിച്ചൊരിയുന്ന മഴ, ഇടത്തെ കയ്യിൽ നിന്നും രക്തം വാർന്നൊലിച്ച് സ്റ്റീഫൻ; ലൂസിഫറിലെ കള്ള പ്രചാരണത്തിന് എതിരെ മോഹൻലാൽ..!!

16

ലൂസിഫർ ഈ മാസം അവസാനത്തോടെ തീയറ്ററുകളിൽ എത്തുകയാണ്. എന്നാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചും കഥയെ കുറിച്ചും ഉള്ള വ്യാജ വാർത്തകൾ വന്നുകൊണ്ടേ ഇരിക്കുകയാണ്.

ചിത്രത്തിൽ പ്രധാന വേഷത്തിൽ മമ്മൂട്ടി എത്തുന്നു എന്നായിരുന്നു ആദ്യ വാർത്ത എത്തിയത്, തുടർന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ലീക്ക് ആയി.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം ഇതാണ് എന്നുള്ള രീതിയിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ എത്തിയിരിക്കുകയാണ്,

പോസ്റ്റ് ഇങ്ങനെ ആയിരുന്നു,

കോരിച്ചൊരിയുന്ന മഴയായിരുന്നു, ഇടം കയ്യിൽ നിന്നും രക്തം വർന്നൊലിക്കുന്നു, സൈലന്റ് മോഡിൽ സ്റ്റീഫന്റെ കൈകളിൽ നിന്നും രക്തതുള്ളികൾ ഇറ്റ് വീഴുന്ന ശബ്ദം(bgm) അതുകഴിഞ്ഞ് 666 അബസിഡറിൽ കയറി ദൈവത്തിന് അരികിലേക്ക് അയച്ച ആ മനുഷ്യനെ സ്റ്റീഫൻ തിരിഞ്ഞു നോക്കുന്നുണ്ട്, ഇജ്ജാതി ഐറ്റം

ഇങ്ങനെയായിരുന്നു പ്രചരിച്ച കുറിപ്പ്, ഇത്തരത്തിൽ ഉള്ള കള്ള പ്രചാരണങ്ങൾ നടത്തല്ലേ എന്നാണ് മോഹൻലാലും ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയും പറയുന്നത്.

പൃഥ്വിരാജ് ആദ്യാമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്രോയ്‌, ബാല എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്

ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങൾ. ???#StopLuciferRumours

Posted by Mohanlal on Friday, 1 March 2019