ഹൃത്വിക് റോഷനൊപ്പം ആണെങ്കിൽ ലിപ്പ്ലോക്ക് സീൻ ചെയ്യാനും റെഡി; തമന്ന..!!

70

ഗ്ലാമർ രംഗങ്ങളിൽ ഏത് അറ്റം വരെ പോകാനും മടിയില്ലാത്ത തെന്നിന്ത്യൻ നടിയാണ് തമന്ന. എന്നാൽ നിരവധി ചിത്രങ്ങളിൽ ലിപ്പ് ലോക്ക് രംഗങ്ങൾ അഭിനയിക്കാൻ നിരവധി തവണ നിർബന്ധിച്ചു എങ്കിലും ഇതുവരെയും അത്തരത്തിൽ അഭിനയിക്കാൻ താൻ തയ്യാറായിട്ടില്ല എന്നാണ് തമന്ന പറയുന്നത്.

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ആത്മാർഥതയും അർപ്പണ ബോധവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധിക ആണെന്നും അദ്ദേഹത്തിന് ഒപ്പം ഏത് തരത്തിൽ ഉള്ള വേഷം ചെയ്യാനും താൻ തയ്യാറാണ് എന്നാണ് തമന്ന പറയുന്നത്. ഒരു സ്വാകര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞത് ഇങ്ങനെ,

‘സ്‌ക്രീനില്‍ സാധാരണ താന്‍ ചുംബിക്കാറില്ല. തന്റെ കരാറിന്റെ ഒരു ഭാഗമാണെങ്കില്‍ക്കൂടിയും അത്തരം രംഗങ്ങളോട് നോ പറയാറാണ് പതിവ്. എന്നാല്‍ ഹൃത്വിക് റോഷനാണ് നായകനെങ്കില്‍ ഞാനതില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയാം.’ തമന്ന പറഞ്ഞു.