മോഹൻലാലിനെ കണ്ട അനുഭവം പങ്കുവെച്ച് പ്രിയ പി വാര്യർ..!!

48

പ്രിയ പ്രകാശ് വാര്യർ, ഒറ്റ കണ്ണിറുക്കൽ കൊണ്ട് മലയാളികൾ ഒട്ടേറെ ആരാധകരാക്കിയ പ്രിയ നായിക ആയി എത്തുന്ന ആദ്യ മലയാളം ചിത്രം, അടാർ ലൗ ഈ മാസം 14ന് തീയറ്ററുകളിൽ എത്തുകയാണ്. ഒമർ ലുലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിന് പുറമെ തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദ് വെച്ച് നടക്കുക ഉണ്ടായി.

അല്ലു അർജുൻ ആണ് തെലുങ്കിൽ ഓഡിയോ ലോഞ്ച് ചെയ്തത്. എന്നാൽ അതിന് ഒപ്പം അടാർ ലൗ ടീമിന് റാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം മരക്കരുടെ ലൊക്കേഷനിൽ എത്താൻ കഴിഞ്ഞത്.

മോഹൻലാലിന് നേരിട്ട് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞ സന്തോഷം പ്രിയ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

പ്രിയ പി വാര്യരുടെ വാക്കുകൾ ഇങ്ങനെ

ലാലേട്ടനൊപ്പം നിൽക്കാൻ പറ്റി എന്നത് തന്നെ ഇപ്പോഴും സത്യമാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല എന്നും അദ്ദേഹത്തിന്റെ കാലു തൊട്ടു അനുഗ്രഹം വാങ്ങാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി കരുതുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ഉള്ള തന്റെ മുന്നോട്ടുള്ള യാത്രക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ച അനുഗ്രഹം എന്നുമൊരു മുതൽക്കൂട്ടാകും – പ്രിയ പി വാര്യർ.

Is this even real?!Been pinching myself since the day this happened ?I consider myself the luckiest to have met this…

Posted by Priya Varrier on Thursday, 31 January 2019

You might also like