ലാലേട്ടൻ പെറ്റിക്കോട്ടാണ് ധരിച്ചിരുന്നത്, എന്നിട്ട് വിവസ്ത്രനാക്കി എന്റെ മുന്നിൽ നിന്നു; തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് വീണ്ടും വിവരിച്ച് മീര വാസുദേവ്..!!

23,850

ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെയും ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ചിത്രമാണ് മോഹൻലാൽ നായകനായി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര. മോഹൻലാലിനൊപ്പം ഒട്ടേറെ നായികമാരെ ആ ചിത്രത്തിലേക്ക് പരിഗണിച്ചു എങ്കിൽ കൂടിയും അവസാനം മീര വാസുദേവൻ എന്ന പുതുമുഖ നടി ആയിരുന്നു ആ വേഷം ചെയ്തത്.

മോഹൻലാലും ഒന്നിച്ച് തീർത്തും റിയലിസ്റ്റിക്ക് ആയ ഒരു കിടപ്പറ രംഗം ഉള്ളതുകൊണ്ട് തന്നെ ആയിരുന്നു പലരും ആ വേഷം ചെയ്യാൻ തയ്യാറാവാതെ ഇരുന്നത്. എന്നാൽ ബ്ലെസ്സി ആ രംഗം വേണമെന്ന് ശാട്യം പിടിച്ചതോടെ ആയിരുന്നു മീര വാസുദേവൻ എന്ന താരം അഭിനയ ലോകത്തിന്റെ ഭാഗമായി മാറുന്നത്. 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ലേഖ എന്ന വേഷത്തിൽ ആയിരുന്നു മീര എത്തിയത്.

മോഹൻലാൽ ചെയ്തത് രമേശൻ എന്ന വേഷം ആയിരുന്നു. അൽഷിമേഴ്‌സ് ബാധിച്ച ഒരു കുടുംബ നാഥന്റെ വേഷം അത്രമേൽ ഗംഭീരമായി ആയിട്ട് ആയിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. മീര വാസുദേവൻ എന്ന താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാം സജീവമായി മാറി.

എന്നാൽ പിന്നീട് അഭിനയ ലക്കത്തിൽ നിന്നും അപ്രത്യക്ഷമായ താരം പിന്നീട് തിരിച്ചു വന്നത് മിനി സ്‌ക്രീനിൽ കുടുംബ വിളക്ക് എന്ന സീരിയലിൽ സുമിത്ര ആയിട്ട് ആയിരുന്നു. ഇപ്പോൾ വീണ്ടും ഒരു അഭിമുഖത്തിൽ തന്മാത്ര എന്ന ആദ്യ ചിത്രം സംഭവിച്ചതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് മീര.

Meera vasudev hot

‘തന്മത്ര എന്ന ചിത്രത്തിന്റെ കഥ പറയാൻ വന്നപ്പോൾ ഒരു പുതുമുഖം എന്ന് നോക്കാതെ കഥ മുഴുവൻ എനിക്ക് പറഞ്ഞു തന്നിരുന്നു. ഓരോ രംഗവും വിശദീകരിച്ചതിന് ശേഷം അദ്ദേഹം തന്നെയാണ് പറഞ്ഞത്. നിരവധി പ്രമുഖ നടിമാരെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത് ആയിരുന്നു എന്ന്. എന്നാൽ മോഹൻലാലിനൊപ്പം ആ രംഗം ഉള്ളതുകൊണ്ട് ആരും തയ്യാറാകുന്നില്ല എന്ന്. എന്നിട്ട് എന്നോട് ചോദിച്ചു..

ഇത് നിങ്ങൾക്ക് ചെയ്യാൻ എന്തെങ്കിലും തടസം ഉണ്ടോ എന്ന്..?? എന്നാൽ അതിനു മറുപടിയായി ഞാൻ ഒരു കാര്യം മാത്രമേ തിരിച്ചു ചോദിച്ചുള്ളൂ.. സിനിമയിൽ അങ്ങനെ ഒരു രംഗത്തിന്റെ ആവശ്യം എന്താണ് എന്ന്. ഈ സീൻ ഇല്ലാതെ നമ്മൾക്ക് ആ ചിത്രം ചെയ്യാൻ കഴിയുമോ എന്നുള്ളത്. ഈ സീൻ ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള സീൻ ആണെന്ന് ബ്ലെസി സാർ പറഞ്ഞു. സിനിമയിൽ രമേശനും ഭാര്യ ലേഖയും തമ്മിൽ വല്ലാത്തൊരു അടുപ്പം ആണ് ഉള്ളത്.

meera vasudev

കുടുംബത്തിന് അത്രമേൽ വില കല്പിക്കുന്നയാളും കുടുംബത്തോട് അത്രത്തോളം ചേർന്നിരിക്കുന്ന ആളും ആണ് രമേശൻ. അതുകൊണ്ടു തന്നെ ആ സീൻ വേണം എന്ന് ബ്ലെസ്സി പറഞ്ഞു. എന്നാൽ എന്നെക്കാൾ കൂടുതൽ ആ രംഗം ചെയ്യുന്നതിൽ ടെൻഷൻ അടിക്കേണ്ടത് ലാലേട്ടൻ ആയിരുന്നു.

അദ്ദേഹം വളരെ നന്നായിട്ട് ആയിരുന്നു ആ സമയം കൈകാര്യം ചെയ്തത്. എനിക്കുണ്ടായിരുന്ന സീനിൽ കുറച്ചു മറകൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ ലാലേട്ടൻ പൂർണ്ണമായും വിവസ്ത്രൻ ആയിരുന്നു. ആ സീൻ തുടങ്ങുന്നതിന് മുന്നേ അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു. ആ രംഗം ചിത്രീകരിക്കുന്നതിന് മുന്നേ ലാലേട്ടൻ പെറ്റിക്കോട്ടാണ് ധരിച്ചിരുന്നത്.

ആ നടനോട് ഇഷ്ടമുണ്ട്; അദ്ദേഹം റെഡി ആണെങ്കിൽ ഞാൻ വിവാഹം കഴിക്കും; ഗായത്രിയെ പോലെ പ്രണയം പറഞ്ഞ് ഹനാൻ; ആ ചുള്ളൻ യുവ താരം ആരാണെന്ന് അറിയുമോ..??

ഷോട്ട് റെഡി ആയപ്പോൾ അത് ഊരിമാറ്റി. ആ രംഗം എടുക്കുന്ന സമയത്തിൽ വളരെ അത്യാവശ്യമുള്ള ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഒരു കംഫർട്ട് സോൺ വേണം എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ബ്ലെസ്സി സാർ, അസ്സോസിയേറ്റ് കാമറ മാൻ, ലാലേട്ടൻ, ലാലേട്ടന്റെ മേക്കപ്പാർട്ടിസ്റ്റ്, എന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് എന്നും മീര പറയുന്നു.