‘ആറാടുകയാണ് സന്തോഷിനെ’ നിത്യ മേനോന് അറിയാം; തനിക്കും കുടുംബത്തിനും സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അയാൾ; അവസാനം എല്ലാം തുറന്നുപറഞ്ഞു നിത്യ മേനോൻ..!!

1,594

നിത്യ മേനോൻ എന്ന അഭിനയത്രിയെ വര്ഷങ്ങളായി മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. ബാലതാരമായും ചെറിയ വേഷങ്ങളും എല്ലാം ചെയ്തിട്ടുണ്ട് എങ്കിൽ കൂടിയും മോഹൻലാലിൻറെ നായികയായി ആകാശ ഗോപുരം എന്ന ചിത്രത്തിൽ എത്തിയതോടെ ആയിരുന്നു നിത്യ മേനോൻ ശ്രദ്ധിക്കപ്പെടുന്നത്. അമ്പതിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം സജീവമായി ആണ് നിൽക്കുന്നത്.

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ ഇഷ്ടം നേടിയ താരം മികച്ച അഭിനയത്രി ആണെങ്കിൽ കൂടിയും സ്വകാര്യ ജീവിതത്തിൽ നിരവധി വിവാദങ്ങൾ കേട്ടിട്ടുണ്ട്. പ്രണയവും മറ്റും കടന്നു പോകുമ്പോൾ ഇപ്പോൾ താരം വിവാഹം കഴിക്കാൻ പോകുന്ന എന്ന തരത്തിൽ വാർത്തകൾ എത്തിയത്.

അതെ സമയം ഇപ്പോൾ കുറച്ചു കാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രമായി മാറിയ ആൾ ആണ് സന്തോഷ് വർക്കി എന്ന മോഹൻലാൽ ആരാധകൻ. ആറാട്ട് എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോൾ ആറാടുകയാണ് എന്ന കമന്റ് പറഞ്ഞു ശ്രദ്ധ നേടിയ താരം എന്നാൽ പിന്നീട് നിരവധി വിവാദ പരാമർശങ്ങൾ അടക്കം നടത്തിയിട്ടുണ്ട്. താൻ നിത്യ മേനോനെ പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി എന്നും വിവാഹം കഴിക്കണം എന്ന തരത്തിൽ അദ്ദേഹം തന്നെ നിരവധി പോസ്റ്റുകളുമായി എത്തിയത്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ മൗനം വെടിഞ്ഞു പ്രതികരണം നടത്തി ഇരിക്കുകയാണ് നിത്യ മേനോൻ.

”പുള്ളി കുറെയൊക്കെ പറയും അതൊക്കെ കേട്ട് വിശ്വസിക്കാൻ നിന്നാൽ നമ്മൾ ആയിരിക്കും മണ്ടന്മാർ ആകുക. അയാൾ കുറെ വർഷങ്ങൾ ആയി ഭയങ്കരമായി എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പെട്ടന്ന് എല്ലാവരും അറിയുന്നത് പോലെ പബ്ലിക്ക് ആയി വന്നപ്പോൾ ഞങ്ങൾ എല്ലാവരും ഷോക്ക് ആയി. എല്ലാവരും പറയുന്നു അവൻ എന്റെ പേര് പറഞ്ഞു ഫേമസ് ആയി എന്ന്. കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ ആയി അയാൾ എന്നെ കഷ്ടപ്പെടുത്തുന്നു.

ഇതൊക്കെ പബ്ലിക് ആകുമ്പോൾ ആളുകൾ ഏതെല്ലാം കണ്ട് ഹാപ്പി ആയി കമന്റ് ഒക്കെ അടിച്ചു അങ്ങ് പോകും. എന്നാൽ അയാളുടെ കാര്യം എനിക്ക് അത്ര എളുപ്പം ആയിരുന്നില്ല. എനിക്ക് ക്ഷമ ഉള്ളതുകൊണ്ട് ഈ വിഷയത്തിൽ ഞാൻ വൈകാരിമാകമായ മറുപടികൾ നൽകിയില്ല. എന്റെ ജീവിതമല്ല അത്. എനിക്ക് ജീവിതത്തിൽ വേറെ പല കാര്യങ്ങളും ഉണ്ട്. ഞാൻ ഈ വിഷയത്തിലേക്ക് ഇടപെടൽ നടത്താൻ ശ്രമിക്കാതെ ഇരിക്കുക ആയിരുന്നു.

എല്ലാവരും എന്നോട് പറഞ്ഞത് ഒരു പരാതി നൽകാൻ ആണ്. കുറേപ്പേരെ വിളിക്കും. എന്നിട്ട് ഓരോന്ന് പറയും. ആദ്യം പറയുന്നതല്ല പിന്നെ പറയുന്നത്. ചിലപ്പോൾ ദേഷ്യപ്പെടും. എന്റെ അച്ഛനും അമ്മയും പാവങ്ങൾ ആണ്. അവരെയും വിളിച്ച് ശല്യം ചെയ്യാറുണ്ട്.

ലാലേട്ടൻ പെറ്റിക്കോട്ടാണ് ധരിച്ചിരുന്നത്, എന്നിട്ട് വിവസ്ത്രനാക്കി എന്റെ മുന്നിൽ നിന്നു; തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് വീണ്ടും വിവരിച്ച് മീര വാസുദേവ്..!!

അമ്മയാണെങ്കിൽ കാൻസർ കഴിഞ്ഞു കിമോയിൽ ഇരിക്കുമ്പോൾ ആയിരുന്നു വിളിക്കുന്നത്. അവസാനം അച്ഛനും അമ്മയും ക്ഷമ നശിച്ച് അയാളോട് ദേഷ്യപ്പെടുക ഒക്കെ ചെയ്തു. ഞങ്ങൾ ഇതുവരെ അയാളുടെ മുപ്പതോളം നമ്പറുകൾ ബ്ലോക്ക് ചെയ്തു കഴിഞ്ഞു. എനിക്ക് അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.. നിത്യ മേനോൻ പറയുന്നു.