നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹം, മോഹൻലാലിനേക്കാൾ കൂടുതൽ ഇഷ്ടമായിരുന്നു; വൈറൽ ഫാൻ ബോയ് സന്തോഷ് വർക്കി പറയുന്നു..!!

228

ആറാട്ട് എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയപ്പോൾ സിനിമയെ കുറിച്ച് പറഞ്ഞ ഒറ്റ ഡയലോഗുകൊണ്ടു ലോകം മുഴുവൻ ശ്രദ്ധ നേടിയ മോഹൻലാൽ ഫാൻ ബോയ് ആണ് സന്തോഷ് വർക്കി. മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് ചെയ്ത ദിവസം ഇടപ്പള്ളി വനിതാ വിനീതയിൽ സിനിമ കാണാൻ എത്തിയ സന്തോഷ് വർക്കി മോഹൻലാൽ ചിത്രത്തിൽ ആറാടുകയാണ് എന്ന് ഒറ്റവാക്കിൽ പറഞ്ഞു ശ്രദ്ധ നേടിയത്.

സന്തോഷ് വർക്കി വെറും മോഹൻലാൽ ഫാൻ മാത്രമല്ല. ഫിലോസഫിയിൽ പിഎച്ച്ഡി എടുത്ത സന്തോഷ് പത്തോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു സന്തോഷ്. ഇപ്പോഴിതാ സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തതിൽ സന്തോഷ് പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്.

തെന്നിന്ത്യൻ താരം നിത്യ മേനോനെ തനിക്ക് ഏറെ ഇഷ്ടം ആയിരുന്നു. നിത്യയെ വിവിവാഹം ചെയ്ത് തരുമോ എന്ന് നിത്യയുടെ മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ട്, പിന്നീട് വിവാഹം കഴിച്ചില്ല എങ്കിൽ കൂടിയും ഒരു കൂട്ടുകാരൻ ആയോ സഹോദരൻ ആയോ അല്ലെങ്കിൽ വല്ലപ്പോഴും ഫോൺ വിളിക്കുന്ന ഒരു ചെറിയ ബന്ധങ്ങളോ എങ്കിലും ഉണ്ടായിരുന്നു എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

ഒരു കാലത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് നിത്യ മേനോനെ ആയിരുന്നു. മോഹന്ലാലിനേക്കാൾ കൂടുതൽ. ഒരിക്കൽ ഒരു ലൊക്കേഷനിൽ വെച്ച് താൻ നിത്യ മേനോനോട് സംസാരിച്ചിട്ടുണ്ട്.

ഇക്കാര്യം പറഞ്ഞപ്പോൾ നടക്കില്ല വിട്ടോളാൻ നിത്യ പറഞ്ഞു എന്നും സന്തോഷ് പറയുന്നു. അതെ സമയം തനിക്ക് ഇഷ്ടപെട്ട അഭിനയത്രി മഞ്ജു വേരിയർ ആണെന്നും സന്തോഷ് പറയുന്നു.