തന്തയെപോലെ പൊട്ടനാണ് മകൻ ഗോകുലും; രൂക്ഷമായ ഭാഷയിൽ കളിയാക്കി മോഡൽ രശ്മി ആർ നായർ..!!

25,544

മലയാളികൾക്ക് വർഷങ്ങളുടെ ആത്മബന്ധമുള്ള നടനാണ് സുരേഷ് ഗോപി. നായകനും പ്രതിനായകനായും എല്ലാം നിരവധി വേഷങ്ങൾ ചെയ്ത് മലയാളി മനസുകളിൽ ചേക്കേറിയ ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി. പോലീസ് വേഷങ്ങളിൽ കൂടി എന്നും തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരം മികച്ച അഭിനേതാവ് എന്നതിൽ ഉപരിയായി സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്.

സമൂഹത്തിൽ ആഴത്തിൽ പൊതുജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ആൾ ആയതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ കേൾക്കാറുണ്ട് പലപ്പോഴും സുരേഷ് ഗോപി. എന്നാൽ ഇതിനപ്പുറം സുരേഷ് ഗോപിയുടെ സഹായ ഹസ്തങ്ങൾ ആഗ്രഹിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ടെന്നു വേണമെങ്കിൽ പറയേണ്ടി വരും. ഈ അടുത്ത കാലത്തിൽ സുരേഷ് ഗോപി ഏറെ വിമർശനം ഏറ്റ് വാങ്ങിയ ഒരു ഫോട്ടോ ആയിരുന്നു വെള്ള താടിയിൽ ഉള്ളത്.

ഈ ഫോട്ടോ എത്തിയതോടെ സിംഹ വാലൻ കുരങ്ങിനോട് ആയിരുന്നു സുരേഷ് ഗോപിയെ ഉപമിച്ചത്. ആ വിഷയത്തിൽ വൈകാരിമാകമായ മറുപടി ആയിരുന്നു മകനും നടനുമായ ഗോകുൽ സുരേഷ് നൽകിയത്. ഈ സൈഡിൽ നിൽക്കുന്നത് എന്റെ തന്തയും മറ്റേത് നിന്റെ തന്തയും ആണെന്ന് ആയിരുന്നു ഗോകുൽ നൽകിയ മറുപടി.

സംഭവം പിന്നീട് ട്രോള് ആയി ആണ് പൊതുവെ വന്നത് എങ്കിൽ കൂടിയും താൻ ഏറെ നേരം ആലോചിച്ച ശേഷം ആയിരുന്നു അത്തരത്തിൽ ഒരു മറുപടി നൽകിയത് എന്ന് ഗോകുൽ പറയുന്നു. ആ കമന്റ് കണ്ടപ്പോൾ രാത്രി പന്ത്രണ്ടര മുതൽ വെളിപ്പിന് നാലര വരെ ആ പോസ്റ്റുമായി ഇരുന്നു എന്നും അതിനു ശേഷം ആണ് മറുപടി നൽകിയത് എന്നും എന്നാൽ അയാളെ നേരിട്ട് പോയി ഇടിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിന് കഴിയില്ലല്ലോ എന്നും ആയിരുന്നു ഗോകുൽ നൽകിയ മറുപടി.

അച്ഛനെ മാത്രമല്ല സഹോദരിയെയും അമ്മയെയും വരെ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി കളിയാക്കാറുണ്ടെന്ന് ഗോകുൽ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മോഡലും ഇടത് പക്ഷ അനുഭാവിയുമായ രശ്മി ആർ നായർ.

ഗോകുൽ ഈ വിഷയത്തിൽ പറഞ്ഞ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തുകൊണ്ടായിരുന്നു രശ്മി പോസ്റ്റ് ഇട്ടത്. തന്തയെ പോലെ തന്നെ പൊട്ടൻ ആണെന്നും എന്നാൽ അതിന്റെ ഒരു അഹങ്കാരവും മകനും ഇല്ല എന്ന് ആയിരുന്നു രശ്മി കുറിച്ചത്.