സിനിമ ഉപേക്ഷിക്കാൻ ഉള്ള കാരണം വ്യക്തമാക്കി സൂപ്പർസ്റ്റാറുകളുടെ നായിക ചിത്ര..!!

57

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, തുടങ്ങി മലയാളത്തിലെ മിക്ക താരങ്ങളുടെയും ചിത്രത്തിൽ അഭിനയിച്ച നടിയായിരുന്നു ചിത്ര, നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ചിത്ര സിനിമ ജീവിതം അവസാനിച്ചിട്ടു ഇരുപത് വർഷങ്ങൾ കഴിഞ്ഞു, മികച്ച അഭിനയത്രിയും ഒരു കാലത്തെ ഗ്ലാമർ താരവുമായിരിന്ന ചിത്ര നിരവധി ഓഫറുകൾ നിരസിച്ച് കൊണ്ടായിരുന്നു ചിത്രയുടെ വിടവാങ്ങൽ.

സിനിമ ജീവിതം അവസാനിച്ചു തൊട്ട് അടുത്ത നാളുകളിൽ തെന്നെ ബിസിനസ്മാൻ കൂടിയായ വിജയരാഘവനെ ചിത്രം വിവാഹം കഴിക്കുക ആയിരുന്നു, എന്നാൽ വിവാഹമല്ല താൻ അഭിനയൻ നിർത്താൻ ഉള്ള കാരണം എന്ന് കൂടി ചിത്ര പറയുന്നു.

സിനിമ ഇനി വേണ്ട എന്നുള്ളത് തന്റെ മാത്രം തീരുമാനം ആയിരുന്നു എന്ന് ചിത്ര പറയുന്നു, ചിത്രയുടെ അമ്മ മരിക്കുന്ന സമയത്ത് ശശികുമാർ ഒരുക്കിയ രാജവാഴ്ച എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു ചിത്ര, അസുഖ ബാധിതയായി അമ്മ മരിക്കുമ്പോൾ അടുത്ത് ഉണ്ടാകാൻ തനിക്ക് കഴിഞ്ഞില്ല എന്നും, കുറെ കാലങ്ങൾക്ക് ശേഷം അച്ഛന്റെ ഇരുവൃക്കകളും പ്രവർത്തന രഹിതം ആകുകയും പൂർണ്ണ രോഗബാധിതനായ അച്ഛൻ ഒരിക്കലും ആരും അടുത്തില്ലാതെ മരണം കീഴടക്കരുത് എന്ന തന്റെ ഉറച്ച തീരുമാനവും ആയിരുന്നു, തിളങ്ങി നിന്ന അഭിനയ ജീവിതം ഉപേക്ഷിച്ച് അച്ഛന്റെ ഒപ്പം നിൽക്കാൻ തീരുമാനിച്ചത് എന്നും അച്ഛന്റെ അസുഖമാണ് പെട്ടന്നുള്ള വിവാഹത്തിന് കാരണം ആയത് എന്നും ചിത്ര പറയുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ചിത്രയുടെ വെളിപ്പെടുത്തൽ.

അതുപോലെ തന്നെ കല്യാണത്തിന് ശേഷം സിനിമകളിൽ അഭിനയിക്കാൻ ഭർത്താവിന്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതി ഇരുന്നത് എന്നും, എന്നാൽ ‘ എന്റെ കുടുംബത്തിൽ സ്ത്രീകൾ ജോലിക്ക് പോകുന്നവർ ആണ്, അതുകൊണ്ട് നിന്റെ ജോലിയും നിഷേധിക്കപ്പെടില്ല’ എന്നാണ് ഭർത്താവ് ചിത്രക്ക് നൽകിയ പിന്തുണ എന്നും പറയുന്നു.

അങ്ങനെയാണ് വിവാഹത്തിന് ശേഷം മഴവില്ല്, സൂത്രധാരൻ എന്നീ ചിത്രങ്ങൾ അഭിയിച്ചത് എന്നും അവസരങ്ങൾ ഉണ്ടായാൽ ഇനിയും അഭിനയിക്കും എന്നും ചിത്ര പറയുന്നു.

You might also like