മോഹൻലാൽ വലിയ താരമായപ്പോൾ തിരിഞ്ഞു നോക്കുന്നില്ല, ഡേറ്റ് തരുന്നില്ല; ഇത്തരത്തിൽ ഉള്ള പരിഭവങ്ങൾക്ക് മറുപടി നൽകി ഫാസിൽ..!!

91

മലയാളത്തിന്റെ അഭിനയ കുലപതിയായ മോഹൻലാൽ എന്ന അതുല്യ നടനെ പ്രേക്ഷകർക്ക് സമ്മാനിച്ചത് സംവിധായകൻ ഫാസിൽ ആണ്. തിരനോട്ടം ആണ് മോഹൻലാലിന്റെ ആദ്യ ചിത്രമെങ്കിലും ആദ്യം തീയറ്ററുകളിൽ എത്തിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു.

1980 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹൻലാൽ വില്ലൻ വേഷത്തിൽ ആയിരുന്നു എത്തിയത്. അഭിനയ ലോകത്തിൽ നാൽപ്പത് വർഷങ്ങൾ പിന്നിടുമ്പോൾ മോഹൻലാലിനെ കുറിച്ച് ഫാസിൽ പറയുന്നത് ഇങ്ങനെ,

“മോഹൻലാൽ വലിയ താരമായതിനു ശേഷം എന്നെ തിരിഞ്ഞു നോക്കിയില്ല ഡേറ്റ് തന്നില്ല എന്നുള്ള പരിഭവം എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. മോഹൻലാലിന് ചെയ്യാൻ കഴിയുന്ന സബ്ജക്ട് വന്നട്ടില്ല എന്നുള്ളതാണ് സത്യം. ഇനി ഒരു കഥ ഉണ്ടായി അദ്ദേഹത്തോട് പറഞ്ഞാൽ അത് ഇഷ്ടമായാൽ തീർച്ചയായും അത് ചെയ്യും. മോഹൻലാൽ വളരെ പ്രൊഫഷണലായ നടനാണ്” – ഫാസിൽ പറയുന്നു.