ബോംബെ അധോലോകത്തിന്റെ കിരീടം വെക്കാത്ത രാജാവിന്റെ കഥ പറഞ്ഞ മോഹൻലാൽ ചിത്രം..!!

85

മലയാള സിനിമയിൽ എല്ലാത്തരം വേഷങ്ങൾ ചെയ്തിട്ടുള്ള വേഷങ്ങൾ ഏതൊക്കെ തന്നെ ആയാലും അതിന്റെ തന്മയത്തോടെ ചെയിതു ഫലിപ്പിക്കുന്ന നടൻ ആണ് മോഹൻലാൽ.

തനിക്ക് തന്റേതായ ഇടം കണ്ടെത്താൻ മോഹൻലാൽ ശ്രമിക്കുന്ന കാലഘട്ടം തന്നെ ആയിരുന്നു തൊണ്ണൂറുകൾ, ആ കാലഘട്ടത്തിൽ ഒരേ സമയം കുടുംബ ചിത്രങ്ങളും അതിനൊപ്പം ആക്ഷൻ ചിത്രങ്ങളും ക്ലാസ് ചിത്രങ്ങൾ മോഹൻലാലിന്റേതായി ഒരേ സമയം തീയറ്ററുകളിൽ എത്തി.

യഥാർത്ഥ കഥയെ ആസ്പദമാക്കിയ ചിത്രം എന്ന തലക്കെട്ടോടെ സിനിമകൾ എത്തുന്നത് ഈ കാലത്ത് ഒരു ട്രെന്റ് ആയി മാറിയപ്പോൾ, 1991ൽ അത്തരത്തിൽ ഉള്ള ഒരു പ്രിയദർശൻ ചിത്രമെത്തി.

ബോംബെ നഗരത്തിലെ കിരീടം വെക്കാത്ത അധോലോക രാജാവിന്റെ കഥ, രാജൻ മഹാദേവൻ നായർ എന്ന ബഡാ രാജൻ. 1983ൽ വെടിയേറ്റു വീഴും വരെ, തിലക് നഗറിൽ നിന്നും ബോംബെയെ നിയന്ത്രിച്ച ആ ഡോണിന്റെ ജീവിത കഥയിൽ നിന്നുമാണ് പ്രിയദർശൻ ‘അഭിമന്യു’ ഇടിവെട്ട് ചിത്രത്തിന്റെ കഥ കണ്ടെത്തുന്നത്.

ടി ദാമോദരൻ തിരക്കഥ എഴുതിയ ചിത്രത്തിൽ മോഹൻലാലിന് നായികയായി എത്തിയത് ഗീത ആയിരുന്നു, ശങ്കർ, ജഗദീഷ്, എന്നിവർ ആയിരുന്നു മുഖ്യ വേഷത്തിൽ എത്തിയത്. വി ബി കെ മേനോൻ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഈ ചിത്രത്തിൽ കൂടി മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മോഹൻലാലിന് ലഭിച്ചു.

ബോംബെ നഗരത്തിൽ എത്തിപ്പെടുന്ന ഒരു നിഷ്കളങ്കനായ യുവാവ് ബോംബെ നഗരത്തെ തന്നെ വിറപ്പിക്കുന്ന ഡോൺ ആയി മാറുന്നത് ആണ് ചിത്രത്തിന്റെ കഥ, മോഹൻലാൽ ഹരികൃഷ്ണൻ എന്ന ഹരിയണ്ണയുടെ വേഷത്തിൽ ആണ് എത്തുന്നത്.

ഈ ചിത്രം ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുക മാത്രം ആയിരുന്നില്ല, മലയാളത്തിലെ ഏറ്റവും മികച്ച അധോലോക ചിത്രമായി ഇന്നും വാഴ്തപ്പെടുന്നു, അരസൻ എന്ന പേരിൽ തമിഴിലേക്ക് പിൽക്കാലത്ത് ചിത്രം എത്തിയപ്പോൾ രജനികാന്ത് ആയിരുന്നു നായകൻ.

ജീവ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം, തോട്ട തരണിയുടെ കലാ സംവിധാനവും കൂടി ആയപ്പോൾ ചിത്രത്തിന് മാറ്റ് കൂട്ടി, ഗണേഷ് കുമാർ ഒരിക്കൽ പറഞ്ഞത് അഭിമന്യുവിന്റെ അത്രയും ടെക്കിനിക്കൽ പെർഫെക്ഷൻ ഉള്ള ചിത്രം ഉണ്ടായിട്ടില്ല എന്നായിരുന്നു.

രാമായണ കാറ്റേ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ ഗാനമേളകളിൽ ഓളം ഉണ്ടാക്കുന്നു, രവീന്ദ്രൻ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്, പശ്ചാത്തല സംഗീതം ഒരുക്കിയാണ് ജോൺസൺ ആയിരുന്നു.