ഞാൻ അന്നേ പറഞ്ഞതാ ലാലേട്ടന് കിട്ടുമെന്ന്; സന്തോഷം പങ്കുവെച്ച് ശ്രീകുമാർ മേനോൻ..!!

41

പാലക്കാടൻ മണ്ണിലെ ഒടി വിദ്യകളുടെ കഥ പറയുന്ന ഒടിയൻ എന്ന ചിത്രവുമായി ആണ് നവാഗതനായ ശ്രീകുമാർ മേനോൻ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ ഗാനം പാടിയതിന് മോഹൻലാലിന് അവാർഡും ലഭിച്ചിരിക്കുകയാണ്.

റെഡ് എഫ് എം മ്യൂസിക്കൽ 2019ൽ മികച്ച സെലിബ്രിറ്റി ഗായകന് ഉള്ള അവാർഡ് ആണ് മോഹൻലാൽ ലഭിച്ചിരിക്കുന്നത്, മോഹൻലാലിന്റെ അമ്മയായി ഏറ്റവും കൂടുതൽ വേഷമിട്ട കവിയൂർ പൊന്നമ്മയാണ് മോഹൻലാലിന് അവാർഡ് കൈമാറിയത്.

എനൊരുവൻ മുടിയഴിച്ചിന്ന് ആടണ് എന്നു തുടങ്ങുന്ന എം ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത ഗാനത്തിന് ആണ് മോഹൻലാലിന് അവാർഡ് ലഭിച്ചത്. ഈ പാട്ടിന് അവാർഡ് ലഭിക്കും എന്നു താൻ നേരത്തെ പറഞ്ഞത് അല്ലെ എന്നായിരുന്നു ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്,

അഭിനന്ദനങ്ങൾ ലാലേട്ടാ,
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ് എമ്മിന്റേതായി

ഞാൻ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവർമ്മ സാറിനോടും സംഗീതം നൽകിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെക്കുന്നു.

ഞാനിപ്പോഴുമോർക്കുന്നു, ലാലേട്ടൻ ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാൻ വിശ്വസിക്കുന്നു.

അഭിനന്ദനങ്ങൾ ലാലേട്ടാ…ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാർഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ്…

Posted by V A Shrikumar on Monday, 26 August 2019