ഞാൻ ചില കാര്യങ്ങളിൽ മോഹൻലാലുമായി മത്സരിക്കുന്നുണ്ട്; മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ..!!

25

മലയാള സിനിമയുടെ അഭിമാന താരങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും. ഇന്ന് മലയാള സിനിമയുടെ താങ്ങും തണലുമായി നിൽക്കുന്നതിൽ പ്രധാനികൾ ഇവർ തന്നെയാണ്.

കേരളക്കരയുടെ സൂപ്പർസ്റ്റാറുകൾ ആണെങ്കിൽ കൂടിയും ഇരുവരും ഒന്നിച്ചു നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. 55 ഓളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു എത്തിയപ്പോൾ ഇന്ത്യൻ സിനിമയിൽ മറ്റാർക്കും കഴിയാത്ത ഒരു ചേർച്ച തന്നെ ആയിരുന്നു അത്.

ഇപ്പോഴിതാ പിങ്ക് വില്ലക്ക്‌ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി മനസ് തുറക്കുകയാണ് മോഹൻലാലുമായി ഉള്ള സൗഹൃദത്തെ കുറിച്ച്. ആദ്യം കാലം മുതൽ ഞങ്ങൾ ഒരുമിച്ച് തുടങ്ങിയത്, ഇന്നും താരങ്ങൾ ആയപ്പോഴും ആ സൗഹൃദം അതെ നിലയിൽ തന്നെ തുടരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്.

എന്നാൽ പല കാര്യങ്ങളിലും ലാലുമായി മത്സരം ഉണ്ടെന്നും മമ്മൂട്ടി പറയുന്നു. അത് സിനിമയിൽ അനിവാര്യമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ഞങ്ങൾ മത്സരിക്കാറുണ്ട് അത് ഞങ്ങളുടെ പെർഫോമൻസിലും സിനിമകൾ തിരഞ്ഞെടുക്കുന്നതിലും അത് ഉണ്ടാവാറുണ്ട് എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് എന്നാണ് മമ്മൂട്ടി പറയുന്നത്.