ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായകനായി പ്രണവ് കൂടെ കല്യാണിയും; സംവിധാനം വിനീത് ശ്രീനിവാസൻ..!!

53

പ്രണവ് മോഹൻലാൽ നായകൻ എന്ന നിലയിൽ വലിയ ആരാധന പിന്തുണ ഉള്ള നടനായി വളർന്നില്ല എങ്കിൽ കൂടിയും പ്രണവിന്റെ പുത്തൻ വാർത്തകൾക്കായി എന്നും മലയാള സിനിമ കാതോർക്കും.

അഭിനയ ലോകത്തിനേക്കാൾ കൂടുതൽ യാത്രയും മറ്റും സ്നേഹിക്കുന്ന പ്രണവ് നായകനായി രണ്ട് ചിത്രങ്ങൾ ആണ് ഇതുവരെ റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷൻ സാഹസിക രംഗങ്ങളിൽ തന്റെതായ ഇടം ഉണ്ട് എന്നും പ്രണവ് തെളിയിച്ചു എങ്കിൽ കൂടിയും ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകർ പൂർണ്ണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്ന് വേണം പറയാൻ.

പ്രണവ് മോഹൻലാൽ അത്തരം സിനിമകളിലേക്ക് ഇനിയുള്ള ശ്രദ്ധ എന്ന് തെളിയിക്കുന്ന രീതിയിൽ ആണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ കോമ്പിനേഷനിൽ പടം എത്തുന്നു എന്നുള്ള അഭ്യൂഹങ്ങൾ കുറച്ചു നാളുകൾ ആയി സാമൂഹിക മാധ്യമത്തിൽ കറങ്ങി നടക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായി വെളിപ്പെടുത്തൽ നടത്താൻ പ്രണവ് മോഹൻലാലോ വിനീതോ ഇതുവരെ തയ്യാറായിട്ടില്ല എന്ന് വേണം പറയാൻ.

ഈ അടുത്ത ദിവസം വിനീത് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ പ്രണവ് മോഹൻലാൽ ചിത്രം ഉണ്ട് എന്നുള്ള സൂചനകൾ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറച്ചു ഉള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒക്കെ ആണ് എന്നാണ് അറിയുന്നത്. മോഹൻലാൽ പ്രിയദർശൻ കോമ്പിനേഷനിൽ ഒരുങ്ങിയ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം, ‘ചിത്രത്തിന്റെ’ രണ്ടാം ഭാഗം ആണ് വരുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

എന്നാൽ എങ്ങനെ ആയിരിക്കും പുതു ജനെറേഷന്റെ ചിത്രം എത്തുക എന്നുള്ള ആകാംഷ പ്രേക്ഷകരിൽ ഉണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ജോഡികൾ ആയി എത്തിയ പ്രണവ് കല്യാണി പ്രിയദർശൻ കോമ്പിനേഷൻ ഒരു മുഴുനീള ചിത്രത്തിനായി ഒത്തു ചേരുന്നു എന്നുള്ള പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് അറിയുന്നത്.

നേരത്തെ പ്രണവിനൊപ്പം കീർത്തി സുരേഷ് എത്തും എന്നാണു വാർത്തകൾ ഉണ്ടായിരുന്നത് എങ്കിൽ കൂടിയും തെന്നിന്ത്യയിൽ തിരക്കേറിയ നായികയായി മാറിയ കീർത്തി എത്തുമോ എന്നുള്ള സംശയവും ഉണ്ട്. അടുത്ത വർഷം ആയിരിക്കും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക എന്നാണ് അറിയുന്നത്.