അമിതമായി പോൺ വീഡിയോ കാണുന്നവർക്ക് ലൈംഗീക ശേഷി കുറയുന്നു; പഠന റിപ്പോർട്ട് ഇങ്ങനെ..!!

79

ഇന്നത്തെ തലമുറ എല്ലാം ഫോണിൽ നിന്നും ആസ്വദിക്കുന്ന കൂട്ടത്തിൽ ആണ്. ഒരു വിരൽ തുമ്പിൽ എല്ലാം ലഭിക്കുമ്പോൾ, അശ്ളീല വീഡിയോകൾ കാണുന്നതിൽ മുമ്പന്തിയിൽ ആണ് ഇന്ത്യയിൽ നിന്നും ഉള്ളവർ.

എന്നാൽ പോൺ വീഡിയോകൾ തുടർച്ചയായി കാണുക ആണെങ്കിൽ ലൈംഗീക ശേഷിയും പങ്കാളിയോട് ഉള്ള താൽപ്പര്യം കുറയുകയും ചെയ്യും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഒരു ആരോഗ്യ മാസികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്, അമിതമായി അശ്ളീല ലൈംഗിക വീഡിയോകൾ ചെറുപ്പം മുതൽ കാണുന്ന ആളുകളിൽ ലൈംഗിക ശേഷി കുറയും എന്നും താല്പര്യം ഇല്ലാതെ ആകും എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

പഠന റിപ്പോർട്ട് പ്രകാരം 2002 വരെ വരും 2 ശതമാനം മാത്രമായിരുന്നു ലൈംഗീക അസുഖങ്ങൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും 2010 ആയപ്പോൾ 30 ശതമാനത്തിൽ ആണ് എത്തി നിൽക്കുന്നത്. അതിന് ഒപ്പം യുവാക്കളിൽ ഉണ്ടാകുന്ന അമിത വണ്ണവും പുകവലി തുടങ്ങിയ പ്രശ്നങ്ങൾ കാര്യമായ രീതിയിൽ ബാധിച്ചില്ല എന്നും എന്നാൽ പോൺ സൈറ്റുകൾ കാണുന്നതിൽ കൂടി ലൈംഗീക രീതികൾ ഉണ്ടായ മാറ്റങ്ങൾ യദാർത്ഥ ജീവിതത്തിൽ ഉൾക്കൊള്ളാൻ സാധിക്കാതെയാണ് തലമുറ തകരുകയാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്.

ലൈംഗിക അനുഭവങ്ങളിലൂടെ കടന്നു പോവുമ്പോൾ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പൻസ് എന്ന മസ്തിഷക ഭാഗത്ത് ഡോപമിൻ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിൽ താൽപര്യം കുറയുന്നു. അവസാനം പങ്കാളിയിൽ നിന്നും മാത്രമല്ല, പോണിൽ നിന്നു പോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാവുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചെറുപ്പകാലത്താണ് ഇത്തരം വീഡിയോകൾക്ക് അടിമപ്പെടുന്നതെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടാൻ വർഷങ്ങളെടുത്തേക്കാം. ചെറുപ്പത്തില്‍ പോൺ ഉപയോഗം തുടങ്ങിയവർക്ക് തലച്ചോറിൽ ഉണ്ടായ വ്യതിയാനങ്ങൾ കൂടുതൽ തീവ്രമായിരിക്കും എന്നതിനാലാണ് ഇത്. പോൺ ഉപയോഗം നിർത്തിവെക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്നവർക്ക് വിദഗ്ധ സഹായം ഓണ്ലൈനായി പോലും ലഭ്യമാണ്.