കൊല്ലത്ത് മറവി രോഗമുള്ള 74കാരി അമ്മയെ നിരന്തരം ശാരീരിക പീഡനം നടത്തിയ മകൻ പോലീസ് പിടിയിൽ..!!

102

പീഡനങ്ങളുടെ കാലമാണ് ഇപ്പോൾ നമ്മുടെ കേരളക്കര മുഴുവനും. നാടിനെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങൾ എന്നൊക്കെ പലതിനെയും പറയുമ്പോൾ നാണിപ്പിക്കുന്ന പീഢനങ്ങൾ കൂടിയാണ് ഇപ്പോൾ നടക്കുന്നത്.

കൊല്ലത്ത് അഞ്ചാലുംമൂടിൽ ആണ് മനുഷ്യ രാശിയിൽ തന്നെ ക്രൂരമായ രീതിയിൽ ഉള്ള പീഡനം അരങ്ങേറിയിരിക്കുന്നത്, മറവി രോഗം ബാധിച്ച അമ്മയെ മകൻ നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നതായി പിതാവാണ് പോലീസിൽ പരാതി നൽകിയത്.

കൊലക്കേസിൽ രണ്ടാം പ്രതിയും അതിനോട് ഒപ്പം ബലാൽസംഗ കേസിലും പ്രതിയായ മകൻ അമ്മയെ നിരന്തരം പീഡിപ്പിക്കുന്നു എന്നുള്ള സംശയം തോന്നിയതോടെയാണ് പിതാവ് പോലിസിൽ പരാതി നൽകിയത്. കൊല്ലം കാഞ്ചലുമ്മൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു.

എഴുപതിനാല് വയസ്സ് ഉള്ള വൃദ്ധയായ അമ്മയെ ആണ് മകൻ പീഡിപ്പിച്ചത് എന്നറിയുമ്പോൾ ആണ് പോലീസിനും അതിനൊപ്പം നാട്ടുകാർക്കും ജനങ്ങൾക്കും കൂടുതൽ ഞെട്ടൽ ഉണ്ടാക്കിയത്. മറവി രോഗം ഉള്ളതിനാൽ വൃദ്ധയെ ചോദ്യം ചെയ്യുന്നതിന് പരിമിതികൾ ഉള്ളതിനാൽ പോലീസ് വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.