ആർത്തവ ക്രമീകരണത്തിനായി ഇതാ ഒരു ഒറ്റമൂലി; വീട്ടിൽ തന്നെ ഉണ്ടാക്കാം..!!

110

നിരവധി സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് ക്രമം തെറ്റി വരുന്ന മാസമുറകൾ. എന്നാൽ ഇത് പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി നമുക്ക് പരിചയപ്പെടാം.

എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നമുക്ക് അറിയാം,

ആദ്യമായി വേണ്ടത് ചക്കരയാണ്, അല്ലെങ്കിൽ കരിപ്പെട്ടിയും അതിനായി ഉപയോഗിക്കാം, എന്നാൽ ശർക്കര ഇതിനായി ഉപയോഗിക്കരുത്. ഒന്നോ രണ്ടോ പീസ് ചക്കര എടുക്കുക, അതിലേക്ക് എന്നിട്ട് അതിലേക്ക് വെള്ളം ഒഴിച്ച ശേഷം നല്ലതുപോലെ തിളപ്പിക്കുക. അതിന് ശേഷം ചെറിയ ജീരകം അല്ലെങ്കിൽ കറി ജീരകം ഒരുപിടി എടുത്ത് നല്ലത് പോലെ വറുത്ത് എടുക്കണം. എന്നിട്ട് പൊടിച്ചു എടുക്കണം, എന്നിട്ട് ചക്കര തിളപ്പിച്ച് എടുത്ത വെള്ളത്തിലേക്ക് ജീരകം പൊടിച്ചത് ഒരു ടീസ് പൂൺ ഇടുക, തുടർന്ന് അതിലേക്ക് ഇഞ്ചി നീര് ഇടുക. ഇത് രണ്ട് ടേബിൾ പൂൺ ആണ് ഒഴിക്കേണ്ടത്. തുടർന്ന് ഇത് രാത്രി കിടക്കുന്നതിന് മുമ്പ് കുടിക്കുക, കുടിച്ചു കഴിഞ്ഞാൽ വെള്ളം കുടിക്കാൻ പാടില്ല.

ഇനിയുള്ളത് ആർത്തവ സമയത്ത് ഉള്ള വയർ വേദന മാറ്റാനും ആർത്തവം കൃത്യ സമയത്ത് വരാനും ആയി, പഴുത്ത പപ്പായ എടുത്ത ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി ജ്യൂസ് ആക്കി എടുക്കുക. ഇതും രാത്രി തന്നെയാണ് കഴിക്കണ്ടേണ്ടത്, എന്നാൽ ഇത് കുറച്ചു ദിവസം തുടർച്ചയായി കഴിച്ചാൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.

ആർത്തവ കാലത്ത് ഉണ്ടാകുന്ന ബ്ലീഡിങ് ഒഴുവക്കാൻ ഒരുപിടി ജീരകം പൊടിച്ച ശേഷം തൈരിൽ കലക്കി കുടിക്കുക ആണെങ്കിൽ ശമനം ലഭിക്കും.

https://youtu.be/09v_nRm_agk