മെൽബൺ ടെസ്റ്റ്; ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച, ഇന്ത്യൻ ബൗളർമാർ ആധിപത്യം സ്ഥാപിച്ചു..!!

5

ഇന്നലെ രണ്ടാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 8 റൺസ് നേടിയ ഓസ്‌ട്രേലിയ, പക്ഷെ ഇന്ന് രാവിലെ തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു, മൂന്നാം ദിനം 24 റൺസ് എത്തിയപ്പോൾ തന്നെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിഞ്ചിന്റെ വിക്കറ്റ് ആണ് നഷ്ടമായത്.

ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ 89/4 എന്ന നിലയിൽ ആണ് ആതിഥേയർ. ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന്‍ ഖവാജ (21), ഷോണ്‍ മാര്‍ഷ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുംറ രണ്ടും ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി, 443 റൺസിന് ഡിക്ലെയർ ചെയ്തിരുന്നു.