ഭക്ഷണത്തെ ചൊല്ലി വാക്കുതർക്കം; വൃദ്ധയെ വേലക്കാരി തലക്കടിച്ചു കൊന്നു; സംഭവം കോഴഞ്ചേരിയിൽ..!!

41

കോഴഞ്ചേരി; ഭക്ഷണത്തിന്റെ വാക്ക് തർക്കത്തിൽ പ്രകോപിതായ അന്യസംസ്ഥാന തൊഴിലാളിയായ വീട്ടജോലിക്കാരി വീട്ടമ്മയായ വൃദ്ധയെ തൽക്ക അടിച്ചു കൊന്നു, 77 വയസുള്ള മറിയമ്മയെ ആണ് ജാർഖണ്ഡ് സ്വദേശിയായ 22 വയസുള്ള സുശീല തലക്ക് അടിച്ചു കൊന്നത്.

മറിയമ്മയുടെ ഭർത്താവ്, ജോർജ് വീട്ടിൽ നിന്നും ഇന്നലെ രാവിലെ പുറത്ത് പോയപ്പോൾ ആണ് വേലക്കാരിയും വീട്ടമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും കോടലികൈക്ക് തലക്ക് അടിയ്ക്കുകയും ചെയ്തത്. തുടർന്ന് അബോധാവസ്ഥയിൽ ആയ മറിയമ്മയെ ജോർജ് വീട്ടിൽ തിരിച്ചു എത്തിയതിന് ശേഷമാണ് ആശുപത്രിയിൽ ആക്കിയത്, രക്തം വാർന്ന് വൃദ്ധ മരിക്കുകയായിരുന്നു. വൃദ്ധയുടെ അപകടത്തിൽ സംശയം തോന്നിഉയ ജോർജ്ജ് പോലീസിൽ വിവരം അറിയിക്കുകയും വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.