മോഹൻലാൽ ചെയ്ത ആ അവിസ്മരണീയ കഥാപാത്രം ഇനി ഇന്ദ്രജിത്ത് ചെയ്യും..!!

42

മലയാളത്തിന്റെ പ്രിയ നടന്മാരിൽ ഒരാൾ ആണ് ഇന്ദ്രജിത്ത്, നിരവധി പ്രേക്ഷക ശ്രദ്ധയുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഇന്ദ്രജിത്ത് മറ്റൊരു അവസ്മരണീയ കഥാപാത്രം ചെയ്യാൻ പോകുന്നു. അതും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചെയ്ത കഥാപാത്രം ആണ് ഇന്ദ്രജിത്ത് സുകുമാരൻ ചെയ്യാൻ ഒരുങ്ങുന്നത്.

മിഷ്കിന്റെ അസിസ്റ്റന്റ് ആയ പ്രിയദര്ശനി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ ആസ്പദമാക്കി എത്തുന്ന ‘ദി അയൺ ലേഡി’ എന്ന ചിത്രത്തിലാണ്, മോഹൻലാൽ അവിസ്മരണീയമാക്കിയ കഥാപാത്രം എം ജി ആർ ആയി ഇന്ദ്രജിത്ത് എത്തുന്നത്.

ഇതിനോടകം ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മലയാളത്തിന്റെ പ്രിയ നടിയായ നിത്യ മേനോൻ ആണ്.

ഇന്ദ്രജിത്ത് അരവിന്ദ് സമി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരകാസുരൻ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള തമിഴ് ചിത്രം.