നീല ഗൗണിൽ തന്റെ വിശ്വരൂപം പുറത്തെടുത്ത് എസ്ഥേർ അനിൽ; ആരാധകരെ ഞെട്ടിച്ച് താരം വീണ്ടും.!!

1,586

ഇത് ഫോട്ടോഷൂട്ടുകളുടെയും മോഡലിംഗിന്റെയും കാലം കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ആയാലും അതുപോലെ സിനിമ മോഹിക്കുന്ന ആളുകൾ ആയാലും ഇന്ന് തങ്ങളുടെ സാന്നിധ്യം കാണിക്കുന്നത് മോഡലിങ്ങിൽ കൂടി ആണ്.

മോഹൻലാലും മമ്മൂട്ടിയും തുടങ്ങി മഞ്ജു വാര്യരും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങൾ തങ്ങളുടെ ഫോട്ടോഷൂട്ടുകളുമായി ഗംഭീര മേക്കോവറിൽ ഉള്ള ഫോട്ടോസുമായി എത്താറുണ്ട്. അത്തരത്തിൽ മോഡൽ ആയാലും ഏറെ ആരാധകർ ഉണ്ടാക്കുകയാണ് ബാല താരമായി അഭിനയ ലോകത്തേക്ക് എത്തിയ എസ്ഥേർ അനിൽ.

ബാലതാരമായി അഭിനയ ലോകത്തിൽ 2010 ൽ എത്തിയ താരം ആണ് എസ്ഥേർ അനിൽ. നല്ലവൻ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാൽ ചിത്രം ഒരുനാൾ വരും , ദൃശ്യം എന്നി ചിത്രങ്ങളിൽ മകളുടെ വേഷത്തിൽ എത്തിയതോടെ ആണ് എസ്ഥേർ എന്ന താരത്തിനെ മലയാള സിനിമയും പ്രേക്ഷകരും അറിഞ്ഞു തുടങ്ങിയത്.

മലയാളത്തിൽ ആദ്യ 50 കോടി എന്ന ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ ദൃശ്യത്തിൽ അഭിനയിച്ചതിൽ കൂടി മലയാളത്തിൽ നിന്നും തമിഴിൽ ദൃശ്യം റീമേക്ക് പാപനാശത്തിൽ കമൽ ഹാസന്റെ മകളുടെ വേഷം ചെയ്യാനും എസ്ഥേറിന് കഴിഞ്ഞു. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും ആ വേഷം ചെയ്തത് എസ്ഥേർ തന്നെ ആയിരുന്നു.

ബാലതാരത്തിൽ നിന്നും നായികാ നിരയിലേക്ക് വളർച്ചയിൽ ആണ് താരം ഇപ്പോൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്തു ഓള് എന്ന ചിത്രത്തിൽ കൂടി ആണ് എസ്ഥേർ നായികാ നിരയിലേക്ക് എത്തുന്നത്. ഇപ്പോൾ നീല ഗൗണിൽ തന്റെ സൗന്ദര്യം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് എസ്ഥേർ.

സരിൻ രാംദാസ് ആണ് ചിത്രങ്ങൾ പകർത്തിയത്. സെലിബ്രിറ്റി മേക്കപ് മാൻ ഉണ്ണി പിഎസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഡിസൈൻ ചെയ്തിരിക്കുന്നത് അസാനിയ നസ്സ്രിൻ ആണ്.

You might also like