പിടി തോമസ് എംഎൽഎ അന്തരിച്ചു; പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച നേതാവ്..!!

160

എറണാകുളം തൃക്കാക്കര എം എൽ എയും കെപിസിസി വർക്കിങ് പ്രസിഡന്റും ആയ പിടി തോമസ് എം എൽ എ അന്തരിച്ചു.

71 ആം വയസിൽ ആയിരുന്നു അർബുദ രോഗബാധയെ തുടർന്ന് വെള്ളൂർ സിഎംസി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ രാവിലെ 10.15 ആയിരുന്നു മരണം.

നാല് തവണ എംഎൽഎയും ഒരു തവണ എംപിയും ആയിട്ടുണ്ട്. ഭാര്യ ഉമാ തോമസ് , മക്കൾ വിവേക് തോമസ് , വിഷ്ണു തോമസ്. സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്‍.യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്.

കെ.എസ്‌.യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൻഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി.

2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു.

തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.