ചാത്തൻ സേവ നടത്തിയാണ് 17 വർഷങ്ങൾക്ക് ശേഷം എനിക്ക് മകൾ ജനിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി കലാഭവൻ നാരായണൻകുട്ടി..!!

5,949

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തു മലയാളത്തിൽ സജീവമായ നടൻ ആണ് കലാഭവൻ നാരായണൻകുട്ടി.

മിമിക്രിയിൽ സിനിമയിലേക്ക് എത്തിയ താരങ്ങളിൽ ഒരാൾ കൂടി ആണ് നാരായണൻകുട്ടി. ഇപ്പോൾ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയിൽ അതിഥി ആയി എത്തിയ നാരായണൻകുട്ടി തനിക്ക് നീണ്ട 17 വർഷങ്ങൾ കഴിഞ്ഞു മകൾ ജനിച്ചതിനെ കുറിച്ച് മനസ് തുറന്നത്.

കലാഭവൻ മിമിക്രി ട്രൂപ്പിൽ നിന്നും ആണ് അദ്ദേഹം സിനിമയിൽ എത്തുന്നത്. കുട്ടി ജനിക്കാത്തതിൽ ഉള്ള വിഷമം തനിക്ക് വലിയ രീതിയിൽ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. ഷൂട്ടിങ് തിരക്കുകൾ ആയതുകൊണ്ട് ആണ് അങ്ങനെ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറയുന്നു.

അതിന്റെ വേദന കൂടുതൽ അനുഭവിച്ചത് തന്റെ ഭാര്യ ആയിരുന്നു. ഞാന്‍ ഷൂട്ടിങ്ങിനും മറ്റും പോകുന്നതുകൊണ്ട് ആ വേദന അറിഞ്ഞത് മുഴുവനും ഇവളാണ്.

ഞാൻ എപ്പോഴും എൻകേജ്ഡ് ആയിരുന്നു അപ്പോൾ അത് അറിയുന്നത് ഇവളാണ്. എല്ലാവർക്കും ഉള്ള പോലെ ഒരു കുഞ്ഞില്ലെന്ന സങ്കടം ആയിരുന്നു ഞങ്ങളെ അലട്ടിയിരുന്നത് എന്നും നാരായണൻ കുട്ടിയും ഭാര്യയും പറയുന്നു.

ആവണങ്ങാട്ട് വിഷ്ണുമായയുടെ ആളാണ് ഞാൻ, ചാത്തൻ സ്വാമി. സ്വാമിയാണ് എനിക്ക് മകളെ നൽകിയത്. അവിടെ പോയി പ്രാർത്ഥിച്ചു എന്ന് നടൻ പറയുന്നു.

17 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണു മകൾ ജനിക്കുന്നത് അതുകൊണ്ടുതന്നേയാണ് അവൾക്ക് ഭാഗ്യലക്ഷ്മി എന്നു പേര് നൽകിയത്. ഡാൻസിലും പാട്ടിലും കുറച്ചു കഴിവുണ്ട് മകൾക്ക് എന്നും അദ്ദേഹം പറഞ്ഞു.

You might also like