വിവാഹ ശേഷം മതം മാറിയ സുഹാന; ബഷീർ ബാഷിയുടെ ആദ്യ വിവാഹം കഴിഞ്ഞിട്ട് 12 വർഷങ്ങൾ..!!

175

മലയാളികൾക്ക് ഏറെ അറിയാവുന്ന യൂട്യൂബ് വ്ലോഗറും മുൻ ബിഗ് ബോസ് താരവുമാണ് ബഷീർ ബാഷി. രണ്ടു വിവാഹം കഴിക്കുകയും ഇരു ഭാര്യമാർക്കും ഒപ്പം ജീവിതം സന്തോഷത്തോടെയും ആഘോഷത്തോടെയും ജീവിക്കുന്ന ആൾ കൂടി ആണ് ബഷീർ ബാഷി.

ഒന്നാം വിവാഹം കഴിഞ്ഞിട്ട് 12 വർഷങ്ങൾ കഴിഞ്ഞു ഇരിക്കുകയാണ് ബഷീറിന്റേത്. ഇത്തവണ ഇരുവരുടെയും വിവാഹ വാര്ഷികം ആഘോഷിച്ചത് ഒരു റിസോർട്ടിൽ ആയിരുന്നു. അമൂല്യമായ ഓർമ്മകൾ ഒരുമിച്ച് സൃഷ്ടിക്കാൻ ഒരു വർഷം കൂടി.

പരസ്പരം ആസ്വദിക്കാൻ പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ഒരു വർഷം കൂടി. എന്നെന്നേക്കുമായി നിർവചിക്കുന്ന ദാമ്പത്യത്തെ ശക്തിപ്പെടുത്താൻ ഒരു വർഷം കൂടി. അന്ന് നിന്നെ സ്നേഹിച്ചു ഇപ്പോഴും സ്നേഹിക്കുന്നു. എപ്പോഴും ഉണ്ട് എപ്പോഴും ഉണ്ടാകും.

എന്നായിരുന്നു സുഹാന ബഷീറിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ ബഷീർ ബാഷി സുഹാനയെ കുറിച്ച് പറഞ്ഞത് മറ്റൊന്ന് ആയിരുന്നു. അന്ന് നിന്നെ ഞാൻ സ്നേഹിച്ചു. ഇപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു.

എല്ലായിപ്പോഴും അതുണ്ടാവും. ഹാപ്പി ആനിവേഴ്സറി എന്നായിരുന്നു ബഷീർ ബാഷി സോഷ്യൽ മീഡിയ വഴി കുറിച്ചത്. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനു ശേഷം ആയിരുന്നു 2009 ഡിസംബർ 21 സുഹാനയും ബഷീർ ബാഷിയും വിവാഹം കഴിക്കുന്നത്.

ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോസ്‌വിൻ സോണി ആയിരുന്നു വിവാഹ ശേഷം സുഹാന ആയത്. വിവാഹ ശേഷം ആയിരുന്നു ഇസ്ലാമിക മതത്തിലേക്ക് ജോസ്‌വിൻ മാറുന്നത്. എന്നാൽ തന്റെ ഏറെ കാലത്തെ ആഗ്രഹം ആയിരുന്നു ഇസ്ലാം മതം എന്ന് ആയിരിന്നു സുഹാന പിന്നീട് ഇതിനെ കുറിച്ച് പറഞ്ഞത്.

You might also like