സാവിത്രിയുടെ അസുഖ വിവരം തിരക്കി ശിവൻ; തമ്പിയുടെ മകളായി മാറി അപർണ്ണ; സാന്ത്വനം പുത്തൻ എപ്പിസോഡ് ഇങ്ങനെ..!!

369

മലയാളത്തിൽ ഏറ്റവും വലിയ വിജയം നേടിയ പരമ്പര ആണ് സാന്ത്വനം. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കൂടിയാണ് സാന്ത്വനം. ആദ്യ കാലങ്ങളിൽ തുടർന്നും പ്രണയം പറഞ്ഞ സീരിയൽ അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ കഥയും പറയുന്നുണ്ടായിരുന്നു.

എന്നാൽ തമ്പിയും മകൾ അപ്പുവും തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നതോടെ പുത്തൻ തന്ത്രങ്ങൾ മകൾ അറിയാതെ മകളെ വെച്ച് ഉണ്ടാക്കുകയാണ് തമ്പി. താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ബാലന്റെ കുടുംബത്തിലെ നാല് സഹോദരങ്ങളെയും നാല് വഴിക്ക് ആകുകയാണ് തമ്പിയുടെ ലക്ഷ്യം.

എന്നാൽ തമ്പി നടത്തുന്ന ഓരോ തന്ത്രങ്ങളും പാതി വഴിയിൽ പോലും എത്താതെ തകർന്നു പോകുന്നതും കാണാം. എന്നാൽ ഇപ്പോൾ സഹോദരി വരുന്നത് പ്രമാണിച്ച് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുകയാണ് തമ്പിയും അംബികയും.

എന്നാൽ ഹരിയെ കൂടെ ക്ഷണിച്ചു എങ്കിൽ കൂടിയും തിരക്കുകൾ പറഞ്ഞു ഹരി ഒഴിയുക ആയിരുന്നു. എന്നാൽ സാന്ത്വനത്തിൽ സാരി ഉടുത്ത് നടന്ന അപ്പു തമ്പിയുടെ കൊട്ടാരത്തിൽ വീണ്ടും എത്തിയതോടെ പഴയ മോഡേൺ വേഷത്തിലേക്ക് മാറുക ആണ്.

ഇതോടൊപ്പം തമ്പിക്ക് കണക്ക് കൂട്ടുന്നത് മകളിൽ കൂടി വിദ്യ സമ്പന്നൻ ആയ ഹരിയെ തന്നിലേക്ക് എത്തിക്കുക എന്നുള്ളത് തന്നെയാണ്. അതെ സമയം ശിവനും അഞ്ജലിയും തങ്ങളുടെ ഇഷ്ടങ്ങൾ പരസ്പരം പറഞ്ഞു സ്നേഹം ഊട്ടി ഉറപ്പിക്കുന്നതും കാണാം.

പുത്തൻ പ്രോമോ വിഡിയോയിൽ ഏറെ കാലങ്ങൾക്ക് ശേഷം അഞ്ജലിയുടെ അമ്മ സാവിത്രിയേയും അതുപോലെ ശങ്കരനെയും കാണിക്കുന്നുണ്ട്.

അസുഖ ബാധിതയായ സാവിത്രി അസുഖ ആയ വിവരം മകളെ അറിയിക്കണം എന്ന് ശങ്കരൻ പറയുന്നുണ്ട് എങ്കിൽ കൂടിയും സന്തോഷത്തിൽ ജീവിക്കുന്ന അഞ്ജലിക്കും ശിവനും ബുദ്ധിമുട്ട് ആയതുകൊണ്ട് അറിയിക്കേണ്ട എന്ന നിലപാടിൽ ആണ്.

എന്നാൽ വിവരങ്ങൾ അറിഞ്ഞു എത്തുന്ന ശിവൻ സവിത്രിയെ ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുന്നതും ചെറിയ തല കറക്കം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു സവിത്രി അതിൽ നിന്നും ഒഴിയുന്നതും ഒക്കെ ആണ് പ്രോമോ വിഡിയോയിൽ കാണിക്കുന്നത്.

You might also like