ഹൃദയത്തിന് ക്ലീൻ യൂ സർട്ടിഫിക്കറ്റ്; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മോഹൻലാൽ..!!

172

ഏറെ കാലങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാം ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ.

ചിത്രം 2022 ജനുവരി 21 ആണ് തീയറ്ററുകളിൽ എത്തുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നതും മെരിലാൻഡ് സിനിമാസ് തന്നെയാണ്. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് വിതരണം ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസ് ചെയ്ത ഗാനങ്ങളും ടീസറും വമ്പൻ ഹിറ്റ് കഴിഞ്ഞു. ചിത്രത്തിൽ 15 ഗാനങ്ങൾ ഉണ്ടെന്നു ആണ് അണിയറപ്രവർത്തകർ പറയുന്നത്. പ്രണവ് മോഹൻലാലിനൊപ്പം നായികമാരായി എത്തുന്നത് കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ എന്നിവരാണ്.

ആദി , ഇരുപത്തിയൊന്നാം നൂറ്റാണ്ട് , മരക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങൾക്ക് ശേഷം പ്രണവ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കൂടി ഹൃദയം.

You might also like