മെലിഞ്ഞു സുന്ദരിയായി നവ്യ നായർ; പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചു നടി..!!

183

മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് നവ്യ നായർ, ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ഈ ആൽപ്പുഴക്കാരി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്.

അമ്പതോളം ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുള്ള നവ്യ, പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്.

2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ നവ്യ സിനിമ ലോകത്ത് ഇപ്പോൾ സജീവ സാന്നിധ്യമല്ല എങ്കിലും നൃത്ത വേദികളിലും സോഷ്യൽ മീഡിയയിലും സജീവമാണ്.

സിനിമ ലോകത്ത് നിന്നും മാറിയ പല നടിമാരും തടിച്ച് വണ്ണം കൂടി കാണാൻ വിരൂപ ആയപ്പോൾ, നവ്യ കൂടുതൽ സുന്ദരി ആയിരിക്കുകയാണ്. മോഡൽ വേഷങ്ങൾ അണിഞ്ഞു സുന്ദരിയായ ചിത്രങ്ങൾ നവ്യ കഴിഞ്ഞ ദിവസം ആരാധകർക്ക് വേണ്ടി ഷെയർ ചെയ്തത്.

You might also like