പാകിസ്ഥാന് ഒന്നും സംഭവിച്ചില്ല, ഇന്ത്യൻ വിമാനങ്ങൾ പാക് ആക്രമണത്തിൽ പിന്മാറി; വ്യോമാക്രമണത്തിൽ പാക് പ്രതികരണം ഇങ്ങനെ..!!

19

ഇന്ത്യൻ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടും പാകിസ്താനിൽ ആക്രമണം ഒന്നും നടന്നില്ല എന്നാണ് പാക് വക്തവാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ തിരിച്ചടി അംഗീകരിക്കാതെയാണ് പാക് പ്രതികരണം പുറത്തുവരുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും പാക്ക് സൈന്യത്തിന്റെ തിരിച്ചാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോകുകയായിരുന്നെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വിശദീകരണം.

എന്നാൽ പാകിസ്ഥാന് മേൽ നടത്തിയ ആക്രമണത്തിന് കനത്ത ഭാഷയിൽ തിരിച്ചടി നൽകും എന്നുമാണ് പാക് സൈനിക മേധാവിയുടെ വിശദീകരണം.

എന്നാൽ ഇന്ത്യ പാക് പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം തെന്നെയാണ് ആക്രമിച്ചത് എന്നും ആക്രമണത്തിന് തയ്യാറെടുക്കുന്ന സംഘങ്ങൾ ഉള്ള ബാലിക്കോഡ് തന്നെയാണ് ഇന്ത്യൻ സൈന്യം തകർത്ത് എന്നും ഇന്ത്യൻ സേനക്ക് പാക് പൗരന്മാർക്കോ പരിക്കുകൾ ഒന്നും ഇല്ല എന്നുമാണ് ഇന്ത്യ നൽകുന്ന വിശദീകരണം.

കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉണ്ടെന്നാണ് വിവരം. ജയ്ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധു യൂസഫ് അസറും കൊല്ലപ്പെട്ടു. യൂസഫ് ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരന്‍ ആയിരുന്നു.

You might also like