ഇതാണ് ആൺപിള്ളേരുടെ തിരിച്ചടി; ഇന്ത്യൻ ആക്രമണത്തെ കുറിച്ച് സുരേഷ് ഗോപിയുടെ വാക്കുകൾ..!!

34

പുൽവാമയിൽ ഭീകരാക്രമണം നടന്നപ്പോൾ കണ്ണീർ കൊണ്ട് മുഖം മൂടിയ ഇന്ത്യൻ ജനതക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. ഫെബ്രുവരി 14ന് ഇന്ത്യൻ ജവാന്മാർക്ക് നേരെ നടത്തിയ ചാവേർ ആക്രമണത്തിന് ശക്തമായ ഭാഷയിൽ ഇന്ത്യൻ വ്യോമസേന മറുപടി നൽകി.

ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് കക്ഷി രാഷ്ട്രീയ മന്യേ ഇന്ത്യൻ ജനത മുഴുവൻ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

നടനും എംപിയുമായ സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ,

‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ, ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’– സുരേഷ് ഗോപി കുറിച്ചു.

12th day after pulwama attack,with 12 Mirage 2000 jets..India retaliated to the loss of the Brave Indian Soliders by destroying 4 terrorist camps in Pakistan,killing nearly 200-300 terroristsHow's the Josh???

Posted by Suresh Gopi on Monday, 25 February 2019

You might also like