ഗർഭിണികളെ ഇനിയും അനുഗ്രഹിക്കും; വിമർശിക്കുന്നവർക്ക് മാനസിക രോഗമെന്ന് സുരേഷ് ഗോപി..!!

50

തിരഞ്ഞെടുപ്പ് സമയത്ത് ത്രിശൂർ എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി, ഗർഭിണിയെ അനുഗ്രഹിച്ചത് വലിയ വാർത്ത ആയിരുന്നു. എന്നാൽ, തനിക്ക് ഗർഭിണികളെ വലിയ ഇഷ്ടം ആണെന്നും ഇനിയും കണ്ടാൽ അനുഗ്രഹിക്കും എന്നും അതിൽ എന്തെങ്കിലും വിമർശനമായി കാണുന്നവർക്ക് മാനസിക അസുഖം ആണെന്നും അത്തരത്തിൽ ഉള്ളവർ ഡോക്ടറെ കാണുക ആണ് വേണ്ടത് എന്നും സുരേഷ് ഗോപി.

തിരഞ്ഞെടുപ്പ് കാലത്ത് ഗർഭിണിയുടെ വയറിൽ തൊട്ട് അനുഗ്രഹിക്കുന്നു സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

എന്നാൽ അതിനുള്ള മറുപടിയാണ് സുരേഷ് ഗോപി ഇപ്പോൾ പറഞ്ഞിരിക്കുന്നത്, സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് ഗർഭിണികളെ വലിയ ഇഷ്ടമാണ്. ഇനി കണ്ടാലും അനുഗ്രഹിക്കും. വിവാദം ചിലരുടെ അസുഖമാണ്. അവരുടേത് മാനസിക രോഗമാണ്. അവരതിന് എവിടെയെങ്കിലും പോയി നല്ല ഡോക്ടർമാരെ കണ്ട് ചികിത്സിച്ചോട്ടെ. നമ്മൾ വീട്ടിലേക്ക് കല്ല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യയെ ചേട്ടത്തിയമ്മയെന്നാണ് വിളിക്കുന്നത്. സ്വന്തം അമ്മയെക്കാൾ സ്ഥാനമാണ് അവർക്ക്. ആ സംസ്‌കാരം ഇല്ലാത്തവർ എവിടെയെങ്കിലും പോയി ദ്രവിച്ചു തീർന്നോട്ടെ.’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.