ഷൊർണൂരിൽ കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞ് വീണ് മരിച്ചു..!!

60

ഷൊര്‍ണൂര്‍: കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചത് താപാഘാതത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഒന്നര വയുള്ള കുഞ്ഞിന് പാലൂട്ടുന്നതിനിടെയാണ് ഒറ്റപ്പാലം ചോറോട്ടൂര്‍ പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ഇന്നലെ മരിച്ചത്. മകള്‍ ഒന്നര വയസുള്ള കൃതികയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേല്‍നിലയില്‍ നിന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

പ്രദേശത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചതിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.

കൃപ കുഴഞ്ഞു വീണപ്പോള്‍ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞത് ശ്രദ്ധയില്‍പ്പെട്ട് ബന്ധുക്കള്‍ വന്ന് നോക്കിയപ്പോള്‍ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃപയുടെ ജീവന്‍ രക്ഷിക്കാനായില്ല.

You might also like