ശബരിമല; സർക്കാരിനും പൊലീസിനും തിരിച്ചടി, യതീഷ് ചന്ദ്രയ്ക്കും വിജയ് സാക്കറേക്കുമെതിരെ ഹൈക്കോടതി..!!!

25

ശബരിമല വിഷയത്തിൽ സർക്കാരിനും പൊലീസിനും കൂടുതൽ നിർദേശങ്ങളുമായി ഹൈക്കോടതി. ഭക്തർക്ക് ഒറ്റക്കോ കൂട്ടമായോ ശരണം വിളികളോടെ മല കയറാം, അങ്ങനെ എത്തുന്നവരെ തടയരുത് എന്ന് ഹൈക്കോടതി.

നിരോധനാജ്ഞ സംബന്ധിച്ച ഫയൽ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിക്കണം. അതേ സമയം എസ് പിക്കും ഐജിക്കും എതിരെ കോടതി പരാമർശം നടത്തിയത് ശ്രദ്ധേയമായി. എസ്പിയുടെ ശരീര ഭാഷ തന്നെ ശെരിയല്ല എന്നാണ് കോടതി പറയുന്നത്.

ഐജിക്ക് എതിരെ ക്രിമിനൽ കേസ് ഉള്ളത് അല്ലെ എന്നും എസ്പി സ്ത്രീകളെയും കുട്ടികളെയും അടിച്ചത് അല്ലെ എന്നു കോടതി ചോദിച്ചു. നിരോധനാജ്ഞ ലംഘിച്ച കോണ്ഗ്രസ് നേതാകളെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നും കോടതി ചോദിച്ചു.

പരിചയ സമ്പന്നർ അല്ലെ വേണ്ടത്, നിങ്ങൾക്ക് വേറെ ആരെയും അവിടെ നിയമിക്കാൻ കഴിഞ്ഞില്ലേ എന്നും കോടതി ശബരിമലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വിമര്ശനപരമായി ചോദിച്ചത്.